ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. കിടപ്പ് രോഗിയായിരുന്നു സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്. എന്നാൽ കട്ടിലിൽ നിന്ന് വീണു മരിച്ചു എന്നാണ് സെബിൻ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും
കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം
രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 51756 പോളിംഗ് ബൂത്തുക്കളാണ് സംസ്ഥാനത്ത്
ഇന്നലെ അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിമോഹനം അർപ്പിക്കും. നിരവധി ആളുകളാണ്
കോഴിക്കോട്: നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ
ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്. ഇന്ദ്രൻസ് ഇനി നടൻ മാത്രമല്ല, പത്താംക്ലാസ് വിദ്യാർഥിയുമാണ്. സാക്ഷരതാമിഷന്റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെയാണ് ഇന്ദ്രൻസ് വിദ്യാർഥിയാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാകും അദ്ദേഹത്തിന്റെ പഠനകേന്ദ്രം.സ്കൂൾപഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് അറുപത്തിയേഴാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന്
സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ (TikiTaka ) എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് തരത്തിന്റെ മുട്ട് കാലിന് പരിക്കേറ്റത്. എറണാകുളത് ചിത്രീകരണം പുരോഗമിക്കുന്നതിന് ഇടയിലാണ് താരത്തിന് അപകടം സംഭവിച്ചത്.
എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം. വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ
റോബിൻ ബസ് വീണ്ടും പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു.