തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു. എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. കേരള പോലീസിന്റെ തോക്കും പത്ത് റൗണ്ട് തിരകളുമാണ് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ഉദ്യോഗസ്ഥന്റെ
ഗ്രീസിലെ മാര്‍ക്കോ പോളോയില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ മലയാളി വീട്ടമ്മക്ക് സ്വര്‍ണം. കൊച്ചി സ്വദേശിനി ലിബാസ് പി. ബാവയാണ് വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ ലിബാസ് പഠിക്കുന്ന കാലത്ത് തന്നെ കോളജിലെ പവര്‍ ലിഫ്റ്റിംഗ്
മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ബാഗിനുള്ളിൽ 115 പൊതി കഞ്ചാവ് കണ്ടെത്തി. എക്സൈസ് സംഘമാണ് കള്ളിക്കാട് നിന്നും വിദ്യാർത്ഥിയെ പിടികൂടിയത്. എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്
സിപിഐഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടൻ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. പണം ചെലവാക്കുന്നത് പാർട്ടിയെ കനപ്പിക്കാനാണ്. താൻ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ കമൽ രംഗത്തെത്തിയിരുന്നു. അടുത്ത ജന്മത്തിൽ
മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന്
നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി ത്ത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക്
കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന്‍ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് പരിഹസിച്ചെന്നും യുവതി ഫോര്‍ട്ട്‌കൊച്ചി പൊലീസിന് മൊഴി നല്‍കി. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.
സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ.പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ താൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നീക്കം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള