ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു.ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. തായ് പൗരന്മാരെ മോചിപ്പിച്ച
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ
മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽകേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ് ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു നിന്ന് എ.ടി.എസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കഴിഞ്ഞ 23 നു രാവിലെ ഇ മെയിൽ
ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽ വച്ച് യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു.നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ഫ്രിജോ ഫ്രാൻസിനെ കുത്തിയത്. കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് ഇന്നലെ
നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു. ചിലർ നവകേരള സദസ് തടസപ്പെടുത്താൻ ശ്രമിച്ചു. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ ഹർഷീനയ്‌ക്കൊപ്പമെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം എറണാകുളത്ത് ചികിത്സയിലുള്ള മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്. തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്.
ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്കേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ
ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം. ഈ എല്ലാ ഭാഗത്തും ദൃശ്യമായി. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയിൽ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അൽ അകലെയായി വളരെ നേർത്ത് രീതിയിൽ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ
കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വെങ്ങാലിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. വടകരയിലെ നവകേരള സദസ് കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി
നവകേരള സദസിൽ പങ്കെടുക്കാത്തതിന് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി.സിപിഐഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം. നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല, ഇതിനെത്തുടർന്നാണ് നടപടി. അതേസമയം കോഴിക്കോട് ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു