പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ജനപ്രതിനിധികൾ സർവ്വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ വാഹനത്തിന്‍റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു . ഇനിയും സൗജന്യം തുടരാൻ
ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്. എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു
സംസ്ഥാനത്തെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സർക്കുലറിൽ ഉള്ളത്. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ
സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത്
ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ് ഇപ്പോ ചൈന പുറത്തിറക്കിയിരിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ. യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും പുതിയ ബുള്ളറ്റ് ട്രെയിൻ വഴി സാധിക്കും. കൂടുതല്‍
പാലക്കാട്: കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു. അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ചളവ ഗവ. യു പി സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപികയാണ് സുനിത. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്
ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 8.30 ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം പുലര്‍ച്ചെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രഖ്യാപിച്ച
തിരുവനന്തപുരം: ബീവറേജസ് കോര്‍പ്പറേഷന്റെ ആര്യനാട് മദ്യവില്‍പനശാലയില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്. ഒരു ലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരം രൂപയുമാണ് കവര്‍ന്നത്. രണ്ടംഗ സംഘം മദ്യവില്‍പന ശാലയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറി കവര്‍ച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കള്‍ സിസിടിവിയുടെ കേബിളുകളും
കല്‍പ്പറ്റ: കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ കസബ വില്ലേജ് നാലുകുടി പറമ്പില്‍ വീട്ടില്‍ റിസ്‌വാന്‍(28), താമരശ്ശേരി ഉണ്ണികുളം പുനൂര്‍