Home Articles posted by Editor (Page 883)
India News Top News

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികൾക്ക് ഗുരുതര
Kerala News

കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെട്ടു; സംഭവം വിവരിച്ച് സമീപവാസികൾ

കൊല്ലം: കൊല്ലത്ത് കാണാതായ കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെടുകയായിരുന്നുവെന്ന് സമീപവാസികൾ. ഇൻകം ടാക്സ് കോർട്ടേഴ്സിന് എതിർവശത്ത് ഒരു ബെഞ്ച് ഉണ്ട്. ഇത് അധികമാരും ശ്രദ്ധിക്കില്ല. എല്ലാവരും ഈ ബെ‍ഞ്ചിൽ വന്നിരിക്കുന്നതാണ്. ഇവിടേയ്ക്ക് എത്തിയ രണ്ട് പേർ ഇൻകം ടാക്സ് ഓഫീസിന് അകത്തേയ്ക്ക് കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോ​ഗസ്ഥൻ അനുവദിച്ചില്ല. തുടർന്ന് സുരക്ഷാ
Kerala News

‘6 വയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമെന്ന് സംശയം’; മുഖ്യമന്ത്രി

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ വർധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന്
India News Top News

ഒടുവില്‍ അവര്‍ വെളിച്ചത്തിലേക്ക്; കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താന്‍ ആരംഭിച്ചു

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താന്‍ ആരംഭിച്ചു. ദുരന്തം നടന്ന് പതിനേഴാം ദിവസമാണ് പ്രതീക്ഷയുടെ വിളക്കേന്തി തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെടുക്കാനുള്ള തുരങ്കത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായി
Kerala News

കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും, പൊലീസ് സേനയ്ക്ക് അഭിനന്ദങ്ങള്‍; ആരോഗ്യ മന്ത്രി

കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളം കാത്തിരുന്ന വാര്‍ത്ത. പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായി കുഞ്ഞിനെ നമുക്ക് തിരിച്ചുകിട്ടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികള്‍ കുഞ്ഞിനെ
Kerala News

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോയിൽ; സ്ത്രീ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ചുരിദാർ

കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. ആശ്രാമം മൈതാനിയിൽ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലണെന്നാണ് വിവരം. ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് ഇറക്കുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവർ പ്രതികരിച്ചു. കൊല്ലം നഗരത്തെ ലിങ്ക് റോഡിൽ വച്ച് കുട്ടിയും യുവതിയും നിന്ന് കൈ കാണിച്ചു. ഓട്ടോയിൽ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കുട്ടി
Kerala News

‘പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട’; കെ മുരളീധരൻ

നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി
Kerala News

ഈ മാസം 15ന് വർക്കലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നാലംഗ സംഘത്തിൻ്റെ ശ്രമം; പെൺകുട്ടി ബഹളം വച്ചതോടെ ഉപേക്ഷിച്ചു

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ മറ്റൊരു വാർത്ത പുറത്ത്. ഈ മാസം 15ന് തിരുവനന്തപുരം വർക്കലയിൽ സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു എന്നതാണ് നിലവിൽ പുറത്തുവന്ന വാർത്ത. അയിരൂരിൽ വെള്ളക്കാറിൽ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 11 വയസ്സുള്ള പെൺകുട്ടിയെയാണ്. സ്കൂളിലേക്ക് പോകാൻ നിന്ന
Kerala News

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ കണ്ടെടുത്തു

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ പൊലീസ് കണ്ടെടുത്തു. ഒരു ഷോൾഡർ ബാഗിൽ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പൊലീസ് സൂചനകളൊന്നും നൽകിയിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ
Kerala News

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കുന്നുമില്ല