Home Articles posted by Editor (Page 881)
Kerala News Top News

വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതര്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്ന് ഇന്നലെ കാണാതായ മൂന്ന് കുട്ടികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം സ്‌കൂളില്‍
India News

ഭാര്യയുമായി വേര്‍പിരിയാന്‍ കാരണമായി; മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത് ചുട്ടുകൊന്നു. പാലി ജില്ലയിലാണ് സംഭവം. ഒളിവില്‍ കഴിയുന്ന പ്രതി ശിവ് ലാല്‍ മേഘ്വാളിനാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയുമായി പിരിഞ്ഞ് ഭാര്യയും മകളും ഗുജറാത്തിലായിരുന്നു താമസം. കുടുംബ വഴക്കിനു കാരണം മകളാണെന്ന് ധരിച്ചായിരുന്നു പിതാവിന്റെ ക്രൂരകൃത്യം. പ്രതി ശിവലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബവുമായി വേര്‍പ്പിരിഞ്ഞ് പാലി
Kerala News

മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്? പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല; വി ഡി സതീശൻ

കരുതൽ തടങ്കലിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയെന്നും വി ഡി സതീശൻ വ്യക്തമാക്കി. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെയും അദ്ദേഹം വിമർശിച്ചു. കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പൊലീസിനെ അഭിനന്ദിച്ചത് എന്തിന്. പൊലീസിന്റെ മൂക്കിൻ
India News

പവർ കട്ടിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മധ്യവയസ്ക മരിച്ചതായി ആരോപണം

പവർ കട്ടിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മധ്യവയസ്ക മരിച്ചതായി ആരോപണം. തമിഴ്നാട്ടിലെ തിരുവാരൂർ സർക്കാർ ആശുപത്രിക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരിയാണ് വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് മരിച്ചതെന്നാണ് റിപ്പോർട്ട്. രോഗിയായ അമരാവതിയുടെ മരണത്തിന് കാരണം അധികൃതരുടെ
Kerala News

ആലുവയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി വൈകാതെ തന്നെ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും.ഐപിസി 157, വകുപ്പ്
Kerala News

ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം; സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം നൽകിയ ഡ്രൈവിംഗ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി. ഏലൂർ ഉദ്യോഗ മണ്ഡൽ ഡ്രൈവിംഗ് സ്കൂളിനെതിരെയാണ് ആർടിഒ നടപടി. നേരത്തെ ആലുവയിൽ സമാന കേസിൽ സൈബർ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് റെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥിക്ക് നിർദേശങ്ങൾ നൽകുന്നതായി ഉദ്യോഗസ്ഥർ
Kerala News

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന്‍ പറഞ്ഞു. ഇന്നലെയും ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. അറസ്റ്റിലായ
Kerala News

ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നത്
Kerala News

ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു

ആലുവ ദേശീയപാതയിൽ മെട്രോ പില്ലർ 60നു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയ(21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ
Kerala News

ലാപ്ടോപ്പ് തട്ടിപ്പ്; നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം

കാസർഗോഡ് നവകേരള സദസിൽ നൽകിയ പരാതിയിൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹാരം. മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരമായത്. ആറ് മാസം മുൻപാണ് മന്നിപ്പാടി സ്വദേശി അനഘയ്ക്ക് കാക്കനാട് സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലി ലഭിച്ചത്. ജോലി ചെയ്യാൻ ലാപ്ടോപ്പ് ആവശ്യമാണെന്നും ലാപ്ടോപ്