സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ. സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക്
കൊച്ചി: ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. ഇന്നലെ വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു.
കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി. മലപ്പുറം കക്കാടംപൊയിൽ സ്വദേശികളായ സോജി – റെനി ദമ്പതികളാണ് മൂന്നുവർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്. കടുത്ത മാനസിക പ്രയാസവും ആരോഗ്യപ്രശ്നങ്ങളും നേരിട്ടെന്ന് സോജി
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്. “സേവ് നിമിഷ” കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കത്ത് അയച്ചു. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. നാളുകളായി സംസ്ഥാന ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോൾ
തൃശൂർ കുന്നംകുളത്ത് സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറി യുവതിയുടെ
ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് ദൗത്യമായ സ്‌പേഡെക്‌സ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ളത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ ചോർത്തിയതിൽ കേസെടുക്കാൻ നിർദ്ദേശം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം എസ്പിക്ക് നിർദ്ദേശം നൽകിയത്. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാനാണ് നിർദ്ദേശം. ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സിൽ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പബ്ലിക്കേഷൻസ്
കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. വിദേശത്തു
ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. നവംബറിലാണ് ക്രെഡ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. ആക്‌സിസ് ബാങ്കിന്റെ ബെംഗളൂരുവിലെ ഇന്ദിരാ നഗര്‍