തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആണ് ഏറ്റവും
കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടിലെ ഇഡി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബിക്കും പുതിയ സമന്‍സ് നല്‍കിയോ എന്ന കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നിലപാട് അറിയിച്ചേക്കും. വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി പുതിയ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ഈ
വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്.
കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ് നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കണ്ണൂർ വി സി പുനർനിയമനത്തിൽ ഗവർണർക്കെതിരെ സുപ്രിംകോടതി നടത്തിയത് അതിരൂക്ഷ വിമർശനമാണ്. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദം ചെലുത്തുമ്പോൾ റബ്ബർ
ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു. സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, അതുൽ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. മരിച്ച ആദിയും അതുലും ഇരട്ടക്കുട്ടികളാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം. രാവിലെ ആറു മണിയോടെയാണ്
ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ച സംഭവത്തിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി രാജീവ്
ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്കയച്ച സംഭവത്തിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് മന്ത്രി പി രാജീവ്. റിട്ട് ഭേദഗതി ചെയ്ത് വീണ്ടും സമർപ്പിക്കും. ഗവർണറുടെ നടപടിയുടെ ഭരണഘടനാപരമായ നിലനിൽപ് സുപ്രിംകോടതി പരിശോധിക്കും. കോടതി കൃത്യമായ മാർഗ നിർദ്ദേശം പുറപ്പെടുവിക്കും എന്നാണ് കരുതുന്നത് എന്നും രാജീവ് കൂട്ടിച്ചേർത്തു. ഏകകണ്ഠമായാണ് പറവൂർ നഗരസഭ കൗൺസിൽ നവകേരള സദസിന് പണമനുവദിക്കാൻ
പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും തന്നെയും നഴ്‌സ് സംഘടനയെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം
നവകേരളസദസ്സ് മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് പാലക്കാട് പര്യടനം തുടങ്ങും. മൂന്ന് ദിവസമാണ് ജില്ലയിലെ മന്ത്രിമാരുടെ പര്യടനം. ജില്ലയിൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയേക്കുമെന്നാണ് വിവരങ്ങൾ. പ്രവർത്തകരെ തടങ്കിലാക്കിയാൽ മുഴുവൻ മണ്ഡലങ്ങളിലും കരിങ്കൊടി കാണിക്കുമെന്നാണ് യൂത്ത് കോൺഗ്രസ്
അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവൻ മുകളിലെ വീട്ടിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു. കർണാടക സംഗീതജ്ഞയും നർത്തകിയും ആണ്