Home Articles posted by Editor (Page 874)
Kerala News

കളമശ്ശേരി സ്ഫോടനം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം ഏഴായി

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ വീട്ടിൽ കെ വി ജോൺ(78)ണ്‌ മരിച്ചത്‌. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. കഴിഞ്ഞ ഒക്ടോബർ
Entertainment India News

സാമന്തയ്ക്ക് പിന്നാലെ രശ്മികയും; വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡാൻസ് നമ്പർ

ആരാധകരുടെ ഇഷ്ട താരജോഡിയാണ് രശ്മിക മന്ദാന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ രശ്മികയുടെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും വലിയ പ്രശംസ നേടുന്നുണ്ട്. ഇതിനിടയിലാണ് പുതിയൊരു വാർത്ത കൂടി വരുന്നത്. സാമന്തയ്ക്കു പിന്നാലെ ഡാൻസ് നമ്പരുമായി രശ്മികയും എത്തുന്നു.അതും വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ. ദേവരകൊണ്ടയും മൃണാൽ
Kerala News

ഗ്രാമം ക്യാന്‍വാസാകും; എട്ടാമത് നി ഫെസ്റ്റ് ദേശീയ കലാക്യാമ്പും ഗ്രാമീണ കലോത്സവവും ഡിസംബര്‍ 6 മുതല്‍ 10 വരെ തൃശൂർ എങ്കക്കാട്

നിറച്ചാര്‍ത്ത് കലാസാംസ്‌കാരിക സമിതി വര്‍ഷം തോറും എങ്കക്കാട് ഗ്രാമത്തില്‍ സംഘടിപ്പിച്ചു വരുന്ന നി ഫെസ്റ്റ് ദേശീയ കലാക്യാമ്പിന്റേയും ഗ്രാമീണ കലോത്സവത്തിന്റെയും എട്ടാം പതിപ്പ് ‘നി ഫെസ്റ്റ് ‘8 ഡിസംബര്‍ 6 മുതല്‍ 10 വരെയുള്ള തീയതികളില്‍ എങ്കക്കാട് നടക്കും.ഒരു ഗ്രാമീണകൂട്ടായ്മ സംഘടിപ്പിക്കുന്ന രാജ്യത്തെതന്നെ ഏറ്റവും വലിയ ക്യാമ്പുകളിലൊന്നായി വളര്‍ന്ന്
India News Top News

തെരഞ്ഞെടുപ്പ് 2023; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ ഫല സൂചനകളിൽ മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയിൽ ബിആർഎസിനാണ് മുന്നേറ്റം. ഛത്തീസ്ഗഡിൽ കോൺഗ്രസിനാണ് മുന്നേറ്റം. രാജസ്ഥാനിൽ ബിജെപിക്കും മുന്നേറ്റമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും
International News

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് നല്‍കി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ രാത്രി 10.37ഓടെയാണ് വലിയ ഭൂചലനം ഫിലിപ്പീന്‍സിനെ വിറപ്പിക്കുന്നത്. 39 മൈല്‍ ആഴത്തിലാണ് (63
Entertainment India News

‘വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു’; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത

ചെന്നൈ: ആരോ​ഗ്യം മോശമായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് നടനും ഡിഎംഡികെ ചെയർമാനുമായ വിജയകാന്തിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരിച്ചത്. വിജയകാന്ത് ആരോ​ഗ്യത്തോടെയിരിക്കുന്നെന്നും പ്രേമലത പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യർത്ഥിച്ചു. തൊണ്ടയിലെ
Kerala News

മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട്: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കാളംകാവിൽ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞു വീണത്. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
Kerala News

ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ

തിരുവനന്തപുരം: പാറ്റൂരിലെ വെട്ടു കേസിൽ ഒളിവിലായിരുന്ന ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് ഷാഡോ ടീമാണ് ഓംപ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ഗോവയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ മാസങ്ങളോളമായി ഓംപ്രകാശ് ഒളിവിലായിരുന്നു. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിധിന്‍ (37),
Kerala News

നവകേരള സദസ്; പാലക്കാട് ഇന്ന് സമാപനം, നാളെ തൃശ്ശൂരിൽ

പാലക്കാട്: നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രഭാതയോഗത്തിന് ശേഷം, ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുക. തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ വെച്ച് നടക്കുന്ന പരിപാടിയോടെ പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാവും.
Kerala News

കെ റെയില്‍ വേണ്ടെന്ന് ജനങ്ങളുടെ വോട്ട്; വടക്കന്‍ കേരളത്തിന് മാത്രം എതിരഭിപ്രായം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ രാഷ്ട്രീയ മനസ് പരിശോധിക്കുമ്പോള്‍ വളരെ സുപ്രധാനമായ ഒരു ചോദ്യമാണ് കെ റെയിലിനൊപ്പമോ അല്ലയോ എന്നത്. വികസനവിരോധമെന്ന ആക്ഷേപങ്ങളും കുറ്റിപറിച്ചെറിയലും പ്രതിരോധവും രാഷ്ട്രീയ വിവാദങ്ങളും കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന വിശേഷണവുംനിറഞ്ഞ കെ- റെയില്‍ കാലം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിസ്മരിക്കപ്പെടാനിടയില്ല. ഈ പശ്ചാത്തലത്തില്‍ 24