Home Articles posted by Editor (Page 872)
Kerala News

നവകേരള സദസ്സ്: പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയായി ഇന്ന് തൃശൂരിൽ

തൃശൂർ: നവകേരളസദസ്സിന്റെ പാലക്കാട് ജില്ലയിലെ പര്യടനം ഇന്നലെ പൂർത്തിയായി. ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് തൃശൂരിലേക്ക് തിരിക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒപ്പം, വിവിധ കേന്ദ്രങ്ങളിലെ വികസനവും പാലക്കാട് ജില്ലയിൽ നടന്ന
Kerala News

കാട്ടാക്കടയിൽ ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: കാട്ടാക്കടയിലെ ഊരൂട്ടമ്പലത്ത് ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം. ഐഎൻടിയുസി മുൻ മണ്ഡലം പ്രസിഡൻ്റ് കുമാറിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകൾ എല്ലാം അടിച്ചു തകർക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ കുമാറും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. മാരുതി സ്വിഫ്റ്റ് കാറിലാണ്
Kerala News

പറവൂരിൽ ഒരു കിലോയിലേറെ വരുന്ന എംഡിഎംഎ പിടികൂടി; രണ്ടുപേർ പിടിയിൽ

കൊച്ചി: എറണാകുളം പറവൂരിൽ ഒരു കിലോയിലേറെ വരുന്ന എംഡിഎംഎ പിടികൂടി. വടക്കൻ പറവൂർ മന്നത്ത് വെച്ച് ഇന്ന് രാവിലെയാണ് സംഭവം. മന്നം അത്താണിക്ക് സമീപത്തെ വാടക വീട്ടിൽ കാറിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. സിനിമ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്തത്. വീട്ടുവളപ്പിലേക്ക് കയറിയ കാറുകളെ പിൻതുടർന്നെത്തിയ പൊലീസിനെ കണ്ട് കാറിൽ ഉണ്ടായിരുന്ന മൂന്ന് പ്രതികളും ഓടി
Kerala News

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

കൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലാണ് അന്ത്യം. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരുന്നപ്പോൾ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. 2014ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കെഎസ്ഐഡിസി
India News

മണിപ്പൂർ കൂടി പ്രതിഫലിക്കാനിടയുള്ള മിസോറാം ജനവിധി ഇന്ന്

മിസോറാം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ ഇന്ന്. എട്ട് മണിമുതൽ ഫലസൂചനകൾ അറിയാം. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും സോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി
Kerala News

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം

കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ​ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർ​ഗോഡ് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ്
India News Sports

ഓസ്ട്രേലിയക്കെതിരെ ആധികാരികമായി പരമ്പര നേടി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിന് ഓസീസിനെ വീഴ്ത്തിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് സ്വന്തമാക്കി. 54 റൺസ് നേടിയ ബെൻ മക്ഡർമോർട്ട് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പതിവ് പിച്ചല്ല ഇന്ന് കണ്ടത്. കളിക്ക് മുൻപ് പെയ്ത മഴയിൽ പിച്ച് സ്ലോ ആയപ്പോൾ
Kerala News Top News

അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 കുട്ടികളേയും അധ്യാപകരേയും പുറത്തെത്തിച്ചു

കൊല്ലം അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നിര്‍ജലീകരണം ഒഴിച്ചാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലെ രാത്രിയാണ് സ്‌കൗട്ട് സ്റ്റുഡന്റ്‌സ് സംഘം വനത്തില്‍ കുടുങ്ങിയത്. കോട്ടവാസലിലേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് എത്തിച്ചു. പ്രാഥമിക
Kerala News

മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന്
Kerala News

തിരുവനന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി

തിരുവനന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യ വിജയകുമാരിയെ (62) വെട്ടി പരുക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 8.30 ഓടെ ആണ് സംഭവം. മാനസിക അസ്വാസ്ഥ്യം ഉള്ള വിജയകുമാരിയുടെ തലക്കാണ് പരുക്ക്. ഇരുവരും ആശുപത്രിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.