പാലക്കാട്:പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം
പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം. അങ്ങനെ ഉളളവർ ഇനി A പ്ലസ് നേടരുത്. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി
അടുത്തകാലത്തായി ഡോക്ടർമാരുടെ ആത്മഹത്യകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ വർഷം മാത്രം 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ഡോ.സുൽഫി നൂഹു ഫേസ്ബുക്കിൽ കുറിച്ചു. അറിയപ്പെടാത്ത ആത്മഹത്യാ ശ്രമങ്ങൾ നിരവധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന് പിന്നിലെ കാരണങ്ങൾ എണ്ണി പറയുകയാണ് ഡോ.സുൽഫി നൂഹു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ജോലിയിലെ സ്‌ട്രെസ്,
തിരുവനന്തപുരം. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 10 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഡിസംബർ -5 ) രാവിലെ 10 മണിയ്ക്ക് നാലു ഷട്ടറുകളും 5 cm വീതം ( ആകെ – 30cm ) കൂടി ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2023 ഡിസംബർ- 5, സമയം – രാവിലെ – 09:30 ) അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70
ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം വി പ്രദീപ് (48) അന്തരിച്ചു. തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ്. തിങ്കൾ രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയിലെ റിപ്പോർട്ടിങ്ങിൽ മികവു
ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എന്നാൽ മിഗ്ജൗമ് ചുഴലിക്കാറ്റിൽ അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ
ചെന്നൈ: മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജുവാണ് ഇവരെ വെട്ടി പരിക്കേല്പിച്ചത്. രാവിലെ ഏഴു മണിക്കാണ് സംഭവം. അയൽവാസിയുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം: കൊല്ലം ചിതറയിൽ ഓയിൽ പാം എസ്റ്റേറ്റിന് സമീപം തീറ്റ മേഞ്ഞ് നിന്ന മൂന്ന് ആടിനെ കാറിലെത്തിയ സംഘം മോഷ്ടിച്ചതായി പരാതി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച നാല് മണിയോടെയാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി ലീലയുടെ ഉടമസ്ഥതയിലുളള ആടുകളെയാണ് സംഘം മോഷ്ടിച്ചത്. മാരുതി സിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആടിനെ മോഷ്ടിച്ചതെന്നാണ് പരാതി. ലീലയുടെയും കുടുംബത്തിന്റെയും ഏക ഉപജീവന