അഞ്ചല്‍: കൊല്ലം ഏരൂരിൽ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽ പി സ്കൂൾ താത്കാലിക സ്വീപ്പർ അറസ്റ്റിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യയന വർഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ
കൽപ്പറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു. ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ
ദില്ലി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി
ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കാര്‍ കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്. മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍പ്പെട്ട ടാറ്റാ
കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തിൽ ആയിരങ്ങൾ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ സംസ്ഥാന വ്യാപക പഠിപ്പു മുടക്ക് സമരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് എസ്എഫ്ഐയുടെ പഠിപ്പു മുടക്കൽ സമരം. തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ വളയൻ സമരവും ഇന്ന് നടക്കും. രാജ്ഭവൻ വളയൽ സമരത്തിൽ 10000ത്തോളം
മഴ ഒഴിഞ്ഞെങ്കിലും മിഗ്ജൗം ചുഴലിക്കാറ്റ് വിതച്ച ദുരിതം തുടരുകയാണ്. ചെന്നെയിലെ വിവിധ മേഖലകൾ ഇപ്പോഴും വെള്ളക്കെട്ടിൽ നിന്ന് മോചനം നേടിയിട്ടില്ല. മഴ കുറഞ്ഞ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വീണ്ടും തുടരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ പൊതു അവധിയാണ്. അതേസമയം ആന്ധ്ര തീരം തൊട്ട മിഗ്ജൗം ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു. സംസ്ഥാനത്തിന്റെ ദക്ഷിണ
പൊതുപരീക്ഷകളിലെ മൂല്യനിര്‍ണയത്തെ വിമര്‍ശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ
മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.