Home Articles posted by Editor (Page 867)
Kerala News

‘രാജ്ഭവനിലേക്ക് വരൂ, പറയാനുള്ളത് നേരിട്ട് പറയാം, മാധ്യമങ്ങളിലൂടെയല്ല!’: മുഖ്യമന്ത്രിയോട് ഗവർണർ

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്. രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓർഡിനൻസുകളുടെയും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ആരോടും മുൻവിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക.
Kerala News

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. വെള്ളനാട്ടിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്‌റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിൻ(18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ
India News

സുഖ്‌ദേവ് സിംഗ് ഗോഗമേദി വധക്കേസ്: രണ്ട് പേർ പിടിയിൽ

രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഹരിയാനയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സുഖ്‌ദേവ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് കർണി സേനയും ബിജെപിയും വിമർശിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ വച്ച് രണ്ടുപേരെ പൊലീസ് പിടികൂടിയത്. ഹരിയാന മഹേന്ദ്രഘട്ട്
India News

പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി

ഡൽഹി: ഡിസംബർ 13 ന് മുമ്പ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. വീഡിയോയിലൂടെയാണ് ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയത്. ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഭീഷണി. ഡിസംബർ രണ്ടിനാണ് ശൈത്യകാല സമ്മേളനം ആരംഭിച്ചത്. ഇത് ഡിസംബ‍ർ 22 വരെ തുടരും. 22 വർഷങ്ങൾക്ക് മുമ്പ് 2001 ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടത് ഡിസംബർ 13നാണ്. ഡൽഹി ഖലിസ്ഥാൻ
Kerala News

ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ

കാസര്‍കോഡ്: ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്ത ഫാദര്‍ ജേജിസിനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തി. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ശനിയാഴ്‌ച രാവിലെ എട്ടു മണിക്ക് മംഗളൂരുവിൽ
Kerala News

ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം: എംബി രാജേഷ്

കേന്ദ്രസർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൻ്റെ സെനറ്റിലും ആർഎസ്എസ് നോമിനിയെ നിയമിക്കുന്നത് അതിൻറെ ഭാഗമായിട്ടാണ്. ആർഎസ്എസ് നൽകിയ പട്ടികപ്രകാരമാണ് കേരളത്തിൽ സെനറ്റ് നിയമനം എന്നും അദ്ദേഹം പറഞ്ഞു.
India News

പ്രാർത്ഥനകൾ വിഫലം: മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച രാജ്ഗഢ് ജില്ലയിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മഹി (4) ആണ് മരിച്ചത്.
Entertainment Kerala News

ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം, കുറ്റകൃത്യം ആവർത്തിച്ച് പ്രതി; പ്രവീണ

കൊച്ചി: കഴിഞ്ഞ ആറ് വർഷമായി സൈബർ ഇടത്തിൽ വേട്ടയാടപ്പെടുകയാണെന്ന് നടി പ്രവീണ. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാൾ ഇപ്പോഴും ആവർത്തിക്കുക ആണെന്നും പ്രവീണ പറഞ്ഞു. തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകൾ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ കുരുക്കിൽ നിന്നും
Kerala News

കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്നു പേർ പിടിയിലായി. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍ (42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതില്‍ മുഹമ്മദ് ഷാഫി (40) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 15,000 രൂപ വില വരുന്ന കമ്പിയാണ് മോഷ്ടിച്ചത്. ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി
Kerala News

മുന്നിൽ കള്ളൻ; ദമ്പതികൾക്ക് വെട്ടേറ്റു, 2 ലക്ഷം രൂപയും 6 പവനും മോഷണം പോയി

ചാരുംമൂട് (മാവേലിക്കര): ചുനക്കരയിൽ വീട്ടിനുള്ളിൽ കയറിയ മോഷ്ടാവിനെ പിടികൂടുന്നതിനിടെ ദമ്പതികൾക്ക് വെട്ടേറ്റു. 2 ലക്ഷം രൂപയും 5 പവൻ സ്വർണ്ണവും കവർന്ന മോഷ്ടാവ് അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.  കുറത്തികാട്  പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചുനക്കര കോമല്ലൂർ ഈരിയ്ക്കൽ പുത്തൻ വീട്ടിൽ അന്നാമ്മ ജോണിന്റെ (85) വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ 3