Home Articles posted by Editor (Page 865)
Kerala News

ഡോ. റുവൈസ് ഡോക്ടര്‍മാരുടെ അവകാശസമരങ്ങളില്‍ മുന്നില്‍ നിന്നയാള്‍, വന്ദനാ ദാസ് കൊലപാതകത്തിനെതിരായ പ്രതിഷേധത്തിലും മുന്‍പന്തിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെച്ചൊല്ലി പ്രതിശ്രുതവരന്‍ ഡോ. റുവൈസ് ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് തെളിയുകയാണ്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസ് ഡോക്ടര്‍മാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെയും വന്ദനാദാസ് കൊലപാതകത്തിന് പിന്നാലെ
Kerala News Top News

അറബിക്കടലില്‍ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും
Entertainment Kerala News

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി സിംഗിള്‍ ജഡ്ജിന്റേതാണ് ഉത്തരവ്. പരാതിക്കാരിയ്ക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ജഡ്ജ് ഇന്ന് പറഞ്ഞു. ജില്ലാ ജഡ്ജി
Kerala News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.  കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ്
Kerala News Top News

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാദ്ധ്യത; 2 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്കു സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുള. ഇടുക്കി ജില്ലകളിലാണ് വെള്ളി ശനി ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന
Kerala News

തിരുവനന്തപുരത്തു മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ അപകടത്തിൽ മരിച്ചു. പാറശാല കൊല്ലങ്കോട് വെങ്കഞ്ഞി ആനാട് മറുവത്തലക്കൽ പങ്കജാക്ഷ വിലാസത്തിൽ പത്മകുമാരി (48) ആണ് മരിച്ചത്. ചെറുവാരക്കോണം കിണറ്റ്മുക്കിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മകൾ കൃഷ്ണപ്രിയയുടെ സ്കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി. റോഡുവക്കിലെ പുരയിടത്തിൽ നിന്ന പുളിമരം
Kerala News

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി സന്നിധാനത്തെ മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാറാണ് മരിച്ചത്. 43 വയസ്സായിരുന്നു. എൻഡിആർഎഫ് സംഘം സന്നിധാനം സർക്കാർ ആശുപത്രിയിൽ രാംകുമാറിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തേത്തുടർന്ന് ക്ഷേത്രത്തിൽ പുലർച്ചെ 3 ന് ശുദ്ധികലശം നടത്തി.
Kerala News

ഭാസുരാംഗനെ മിൽമയിൽ മത്സരിപ്പിക്കാൻ വിചിത്ര ഉത്തരവിറക്കി; നടത്തിയത് ദുരൂഹ നീക്കം

തിരുവനന്തപുരം: കണ്ടല ബാങ്കിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ എൻ ഭാസുരാംഗനെ മിൽമയിൽ മൽസരിപ്പിക്കാൻ സർക്കാർ നടത്തിയത് ദുരൂഹ നീക്കം. മാറനെല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടത്തിയ കോടികളുടെ ക്രമക്കേടിൽ നടപടി എടുക്കാത്ത സഹകരണ സംഘം രജിസ്ട്രാർ, ഭാസുരാംഗന് വേണ്ടി ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കോടികളുടെ വെട്ടിപ്പ് നടത്തിയ ക്ഷീര പൂട്ടിയിട്ടും അതൊന്നും
Kerala News

അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിനുപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഗതാഗത തടസ്സം ഉണ്ടായത്. അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. ട്രെയിനുകൾ അങ്കമാലി റെയിൽവെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി,
Kerala News

കോഴിക്കോട് ലോ കോളേജിൽ KSU പ്രവർത്തകനെ മർദിച്ച SFI പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെഎസ്‍യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചേവായൂർ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടാംവർഷ ബിരുദ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണു മർദനമേറ്റത്. ശ്യാം കാർത്തിക്ക്, റിത്തിക്ക്,