Home Articles posted by Editor (Page 864)
Kerala News

പൊലീസ് സ്റ്റേഷനിൽ പരാക്രമവുമായി ഒറ്റയാൻ, കുടുങ്ങി പൊലീസുകാർ

പാലക്കാട്: സാധാരണ ഗതിയിൽ പരാതി നൽകാനുള്ളവരാണ് പൊലീസ് സ്റ്റേഷനിൽ എത്താറുള്ളത്. കള്ളന്മാരെയും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കാറുണ്ട്. എന്നാൽ പാലാക്കാട് നിന്നും പുറത്തുവന്ന വാ‍ർത്ത നാട്ടിലാകെ പരാക്രമം കാട്ടിയ ഒറ്റയാൻ പരാക്രമങ്ങൾക്കൊടുവിൽ പൊലീസ് സ്റ്റേഷനിലെത്തിയെന്നതാണ്. ആലങ്കാരികമായി പറഞ്ഞാൽ
Kerala News

പേരാമ്പ്ര പന്നിമുക്കിൽ നിന്നും എം ഡി എം എയുമായി  യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി  യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വി സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പേരാമ്പ്രയിൽ നിന്നും
Kerala News

‘ഇനിയൊരു ഷഹ്ന ആവർത്തിക്കരുത്’; പ്രിയ സുഹൃത്തിന്റെ ഓർമ്മകളിൽ വിതുമ്പി അധ്യാപകരും സഹപാഠികളും

തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹ്നയെക്കുറിച്ച് ഓർത്ത് അധ്യാപകരും സഹപാഠികളും വിതുമ്പി. ഷഹ്നയില്ലാത്ത നാലാം ദിനത്തിലായിരുന്നു അവളുടെ ഓർമ്മകൾ പങ്കുവെച്ച് കോളേജിലെ സഹപാഠികളും അധ്യാപകരും രം​ഗത്തെത്തിയത്. ഞായറാഴ്ച വരെ ഒപ്പമുണ്ടായിരുന്നവള്‍ ഇനിയില്ലെന്ന് വിശ്വസിക്കാൻ
Kerala News

ഒന്നര കിലോ സ്വർണം, കുറിപ്പ് ഒപി ടിക്കറ്റിൽ, റുവൈസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പി ജി വിദ്യാർത്ഥി ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ
Kerala News

2 ജില്ലകളിൽ ഇന്ന് അവധി; കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി, എറണാകുളത്ത് നിയന്ത്രിത അവധി

കാസർകോട്: സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്. കാസർകോട്
Kerala News

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷിക്കുമോ?, ഹൈക്കോടതി വിധി ഇന്നറിയാം

കൊച്ചി: കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.ബാബുവാണ് വിധി പറയുക. വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി
Kerala News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ധനപ്രതിസന്ധിക്കും കേന്ദ്രത്തിനും കേരളത്തിനും പങ്ക്

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ധനപ്രതിസന്ധിക്കും കേന്ദ്രത്തിനും കേരളത്തിനും പങ്കെന്ന് 24 മൂഡ് ട്രാക്കർ സർവേ ഫലം. 33 ശതമാനം പേർ ഇരുവരെയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ 24 ശതമാനം പേർ സംസ്ഥാനത്തെയും 23 ശതമാനം പേർ കേന്ദ്രത്തെയും പഴിയ്ക്കുന്നു. 20 ശതമാനം പേർക്ക് ഇതേപ്പറ്റി അറിയില്ല. വടക്കൻ കേരളത്തിനും ഇതേ അഭിപ്രായമാണ്. 36 ശതമാനം പേരാണ് ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്ന്
Kerala News

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിൻ്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം

യുവ ഡോക്ടറുടെ ആത്മഹത്യാ കേസിൽ പ്രതി റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഡോ.ഷഹ്നയുടെ മരണത്തിന് പിന്നാലെ സഹോദരൻ ജാസിം നാസ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ പിതാവിനെയും കേസിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് പൊലീസിന്റെ
Kerala News

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്‌ഘാടനം. ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാകും. സുഡാനിലെ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ‘ഗുഡ്ബൈ ജൂലിയ’ ആണ് ഉദ്‌ഘാടന ചിത്രം. ലോക
Kerala News Top News

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക