സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സ്ത്രീധനത്തിനെതിരേ സമൂഹം ശക്തമായി രംഗത്തുവരണം.സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികയുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന്
കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും.2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ
യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ പ്രതി റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡോ.ഷഹ്നയുടെ മരണത്തിന്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബു വിധി പറഞ്ഞത്. വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്‌ത ദിവസം കൂടിയാണ് ഇന്ന്. സ്പോട്ട് ബുക്കിങ് വഴി 16000 പേർ ദർശനം നടത്തി. പുതിയ ബാച്ചിൽ 1600 പൊലീസുകാരണ് എത്തുന്നത്. തിരക്ക് വർദ്ധിച്ചതോടെ ശബരിമല തീർത്ഥാടനം സുഗമമാക്കാൻ
പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കൽ കോളേജിലും രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിലയ്ക്കൽ, പമ്പ ആശുപത്രികളിളും ചികിത്സയിലാണ്. പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്.
കൊച്ചി: മലയാള ഷോർട്ട് ഫിലിം ‘കാക്ക’യിലൂടെ ശ്രദ്ധേയായ നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഷാർജയില്‍ വെച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2021 ഏപ്രിലിൽ ആണ് ‘കാക്ക’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായ
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ച് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ തന്നെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. ഇന്നലെ