തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറു പേർ കസ്റ്റഡിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ്. ഇരിങ്ങാലക്കുട സ്വദേശി
കൊല്ലം: പത്താം വയസിൽ പിടിപെട്ട ജനിതക രോഗം ശരീരവും മനസും തളർത്തിയ കൊല്ലം ഏരൂർ സ്വദേശി ഗൗതം സുരേഷ്. ബയോ മെട്രിക് വിവരങ്ങൾ പതിപ്പിക്കാനാകാത്ത വിധം വിരലുകളേയും കണ്ണിനേയും വരെ ബാധിച്ച രോഗം കാരണം ഗൗതമിന്റെ ആധാർ കാർഡ് പുതുക്കാനാകാതെ ചികിത്സാ സഹായം കിട്ടാതെ വലഞ്ഞ് കുടുംബം. അധികാരികളുടെ കനിവും ഇടപെടലും തേടുകയാണ് മാതാപിതാക്കൾ. അഞ്ചാം വയസിലാണ് ഗൗതം ആധാർ കാർഡ് എടുത്തത്. ഇപ്പോൾ അവന് 15
കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നവ കേരള സദസ്സ് നടക്കില്ല. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവ കേരള സദസ്സ് നടക്കേണ്ടിയിരുന്നത്. കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ഞായറാഴ്ചയാവും ഇനി നവ കേരള സദസ്സ് നടക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ
ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ 1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്‌ഐർഒ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഐഎസ്‌ഐർഒ ചിത്രങ്ങൾ പുറത്തുവിട്ടത്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ, വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച്
ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീഡനം. ജയ്പൂരിലെ ദൗസയിലാണ് അതിക്രമം. മാതാപിതാക്കൾക്കൊപ്പാണ് കുട്ടി വിവാഹത്തിനെത്തിയത്. പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് ഇന്നലെ അതിക്രമം നടന്നത്. അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ജയ്പൂരിലെ ജെ കെ ലോൺ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിക്കായി
ഡോ. ഷഹനയുടെ ആത്മഹത്യാക്കേസ് പ്രതി റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷയും നൽകും. ജാമ്യം അനുവദിക്കരുതെന്നും കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും. ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു.
കോഴിക്കോട് – ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ
ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യ സഭയിൽ ചർച്ച ചെയ്തു. സിപിഐഎം രാജ്യസഭാ അംഗം ഡോ.വി ശിവദാസൻ ആണ് ബിൽ അവതരിപ്പിച്ചത്. ചർച്ചയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശിവദാസൻ എംപി രൂക്ഷമായി വിമർശിച്ചു. ബില്ലിനെ സിപിഐ എം പി, പി സന്തോഷ് കുമാർ പിന്തുണച്ചില്ല. ഗവർണർ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥക്കു ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത്
കാനം രാജേന്ദ്രന്റെ മൃതദേഹം അല്പ സമയത്തിനകം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃഹയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും