Home Articles posted by Editor (Page 861)
Kerala News

ദേശീയ ലോക അദാലത്ത്. സംസ്ഥാനത്തെ എല്ലാ കോടതി കേന്ദ്രങ്ങളിലും ഇന്ന് അദാലത്ത് നടത്തി

കോടതികളിൽ നിലവിലുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കപ്പെടണമെന്ന് താല്പര്യമുള്ളവർ അതാത് കോടതിയുമായി ബന്ധപ്പെട്ട് കേസുകൾ അദാലത്തിലേക്ക് അയക്കുന്നതിനായി മുൻകൂറായാണ് അപേക്ഷിക്കേണ്ടത്. കോടതിയിൽ എത്താത്ത കേസുകൾ,തർക്കങ്ങൾ താലൂക്ക് നിയമസേവന കമ്മിറ്റിയിലോ നിയമസേവന അതോറിറ്റിയിലോ
Kerala News

ഇടുക്കിയിലെ അവധിയും പ്രഖ്യാപിച്ചു; മൂന്നു ദിവസം മദ്യനിരോധനവും

ഇടുക്കി: ജില്ലയില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ജില്ലയില്‍ ഉടുമ്പന്‍ചോല പഞ്ചായത്തിലെ വാര്‍ഡ് 10 (മാവടി), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 07 (നെടിയക്കാട്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും
Kerala News

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന്  തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.  വള്ളം
India News

തുപ്പൽ നക്കിച്ചു, മുഖത്ത് കരി ഓയിൽ ഒഴിച്ച് ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തി; യുപിയിൽ 75 കാരനോട് ക്രൂരത

ഉത്തർപ്രദേശിൽ വയോധികനോട് ക്രൂരത. സിദ്ധാർത്ഥനഗറിൽ 75 കാരൻ്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. വയോധികനെ കൊണ്ട് സ്വന്തം തുപ്പൽ നക്കിച്ചതായും ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പൊലീസ്. തിഘര
Kerala News

ആലുവയിൽ സ്വന്തം മരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് തൂങ്ങിമരിച്ചത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് കാരണം. മരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അജ്മൽ പോസ്റ്റിട്ടത്. അതിന് പിന്നാലെ വീടിന് മുകളിലത്തെ മുറിയിൽ അജ്മൽ തൂങ്ങി നിൽക്കുന്ന നിലയിൽ
India News International News Sports

ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം

ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് കൂടി തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. രണ്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് പിന്നീട് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെന്നത് തന്നെയാവും ഇന്ത്യയെ
Kerala News

കോഴിക്കോട് ബാലുശേരിയിൽ വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി.

കോഴിക്കോട് ബാലുശേരിയിൽ വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. ഷഫീർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി ഗുഡ്സ് വാഹനത്തിൻ്റെ പേരിൽ ഷഫീർ വായ്പ എടുത്തിരുന്നു. ചോളമണ്ടലം ഓട്ടോ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചിൽ നിന്നാണ്
Kerala News

പി എൻ പണിക്കർ ഫൗണ്ടേഷൻ നടത്തുന്ന ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക്.

പി എൻ പണിക്കർ ഫൗണ്ടേഷൻ എല്ലാ ആഴ്ചകളിലും നടത്തുന്ന ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവ ആർട്സ് കോളേജിന് എതിർവശം ഉള്ള പി എൻ പണിക്കർ നോളജ് ഹാളിൽ. വൈകുന്നേരം 4 മണിക്ക് നടത്തുന്നു. ഇന്നത്തെ ചിന്താവിഷയം ജി എസ് ടി സാധാരണക്കാർ അറിയേണ്ടതെല്ലാം. മുഖ്യപ്രഭാഷണം ഡോ പ്രശാന്ത് പി എൻ. g 20 പ്രസിഡൻസി ഓഫ് ഇന്ത്യയുടെ ഇന്റർനാഷണൽ എക്ക്സെലെൻസ് അവാർഡ് ജേതാവ്.
Kerala News

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ.

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ്
Kerala News

വിദേശ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് മൂന്നുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ്  അറസ്റ്റിൽ. കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) നെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ മേഖലകളിൽ നിന്നും  യുവാക്കളെ കബളിപ്പിച്ച് വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ