എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.
വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. ഇതിനായി കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും നിയോഗിച്ചു. കടുവയെ പിടിക്കാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നു. മയക്കുവെടി വെച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്. കടുവയെ കണ്ടെത്താൻ ക്യാമറ ട്രാപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു
പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ജനൽച്ചില്ലുകളുടെ പാളികൾ കൊണ്ട് ഇരുവർക്കും പരുക്കേറ്റിണ്ട്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന
പാലക്കാട്: പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി. രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു.
കൊല്ലം: കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശിൽ നിന്നും ശബരിമലയിലേക്ക് പോകാനായി വന്നവർ സഞ്ചരിച്ചിരുന്ന കാർ ശബരിമലയിൽ നിന്നും വന്ന തെലുങ്കന സ്വദേശികളായ അയ്യപ്പ ഭക്തർ വന്ന ട്രാവലറുമായാണ് കൂട്ടി ഇടിക്കുകയായിരുന്നു. ഇതിലൊരു വാഹനം മറ്റൊരു
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു ഡര്‍ബനില്‍ പെയ്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. മഴ നിർത്താതെ പെയ്തതോടെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും താരങ്ങൾക്ക് സാധിച്ചില്ല. പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്.
ഷൂ ആക്രമണത്തിന്റെ ഉത്തവാദിത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കണമെന്നും അക്രമത്തിന് ആഹ്വാനം ചെയുന്നത് വി.ഡി സതീശൻ ആണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ ആഹ്വന പ്രകാരമാണോ ഷൂ എറിഞ്ഞതെന്ന് വ്യക്തമാക്കണം. ബസിന് നേരെ ആക്രമണം ഉണ്ടായി. ഞങ്ങൾ ഏർപ്പാടാക്കിയ ഗുണ്ടകൾ ആണോ ഷൂ എറിഞ്ഞത്?. നിങ്ങൾ കാണിക്കുന്ന കോപ്രായത്തിന്റെ കൂടെ നാട് കൂടില്ല. പ്രതിപക്ഷ നേതാവ്
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. ശനിയാഴ്‌ച സഹപാഠികൾക്കൊപ്പമാണ് ഇവർ ബീച്ചിലേക്ക് എത്തിയത്. ബീച്ചിൻ്റെ മറ്റൊരു ഭാഗമായ അലിമാക്കല്ലിൽ എത്തിയപ്പോൾ യശ്വിത്തും യുവരാജും പാറക്കെട്ടുകൾക്ക്
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവ ടീം. ഡർബനിലെ കിംഗ്സ്മീഡിലാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള