കൊച്ചി : ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏതാനും ആഴ്ചകളായ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക്
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൂട്ടയടി ഉണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സിഗരറ്റിന്റെ പുക മുഖത്തേക്ക് ഊതിയതാണ് സംഘർഷത്തിന് പ്രകോപനം ഉണ്ടാക്കിയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസിൽ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്നാണ് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ്
വയനാട് വാകേരിയില്‍ യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ തുടരുന്നത്. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വനംവകുപ്പിന്റെ ക്യാമറകളിലൂടെയും പരിശോധന നടക്കുന്നുണ്ട്. കടുവയുടെ സഞ്ചാരം മനസിലാക്കാന്‍ ഡ്രോണുകളും ഉപയോഗിക്കും. കൂടാതെ തോട്ടത്തില്‍ കടുവയെ പിടികൂടുന്നതിനായി
കോഴിക്കോട് കുറ്റ്യാടിയില്‍ വന്‍തീപിടുത്തം. പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നുകയറുകയായിരുന്നു.ആള്‍താമസമുള്ള പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെട കത്തിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്താകെ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൈതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍ കൂടി രാജ്ഭവന് ഉണ്ട്. ഗവര്‍ണറെ തടഞ്ഞുനിര്‍ത്തുന്നതിനപ്പുറം
ഡോ. ഷഹനയുടെ ആത്മഹത്യയിൽ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന്റെ പിതാവിനായുള്ള തെരച്ചിൽ ഊർജിതം. റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി. റുവൈസിന്റെ കാർ പിടിച്ചെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അച്ഛന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 34
പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം. ബന്ധുക്കൾ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ