Home Articles posted by Editor (Page 85)
Kerala News

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പൂവന്‍പൊയിലില്‍ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് കാടുപിടിച്ച വാഴത്തോട്ടം
Kerala News

തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  
Kerala News

യു പ്രതിഭ എംഎൽഎയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ ആരോപണത്തിൽ യു പ്രതിഭ എംഎൽഎയെ പിന്തുണച്ച് കൊണ്ടാണ് ബിപിൻ സി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നുവെന്നാണ് ബിപിൻ സി ബാബുവിൻ്റെ പരാമർശം.
India News

മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം

ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച് കുഴഞ്ഞുവന്ന യുവാവ് തെരുവിൽ ഉണ്ടായിരുന്നവരോട് തല്ലുകൂടി. എന്നാൽ ആളുകൾ ഇയാളെ തള്ളുകയും ഓടിച്ചുവിടുകയും ചെയ്തതോടെ യുവാവ് നേരെ ട്രാൻസ്ഫോമറിലേക്ക്
Kerala News

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. മൂന്നരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.അതേസമയം, ടൗൺഷിപ്പ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുകളിൽ സർവേ തുടങ്ങി. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്.
Kerala News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. 16 സൂര്യോദയവും 16 അസ്തമയവുമാണ് ഇവർ കണ്ടത്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഇങ്ങനെ 16 തവണയാണ് പുതുവത്സരപ്പിറവി കാണാൻ സുനിതാ വില്യംസിനും കൂട്ടർക്കും കഴിഞ്ഞത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറിൽ 28,000 കിലോമീറ്റർ
Kerala News

മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ.

മാലിന്യ നിക്ഷേപത്തിൽ റെയിൽവേക്കെതിരെ വീണ്ടും തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല. ഇപ്പോഴും റെയിൽവേയുടേത് ശരിയായ സമീപനമല്ലെന്ന് ന​ഗരസഭ കുറ്റപ്പെടുത്തി. റെയിൽവെ 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പൊലീസ് സഹായത്തോടെ
Kerala News

തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു. മോഡൽ സ്കൂൾ ജംഗ്ഷനിൽ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 റെഡ് കളർ ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽഷണം മരണപ്പെടുകയായിരുന്നു. മരിച്ച ആളെ
Kerala News

നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന

തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേത് എന്നറിയാനായി ഡിഎൻഎ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം. ഇയാളുടെ മൊബൈലും
Kerala News

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. താനൂർ മൂച്ചിക്കലിൽ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണ‌ൻ നഗറാണ് സമ്മേളന വേദി. പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന