Home Articles posted by Editor (Page 848)
Kerala News

നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി.

കൊച്ചി: നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടി. അതീവ രഹസ്യമായിട്ടാണ് കൊച്ചി മുനമ്പം സ്വദേശി റോക്കി എന്ന് വിളിപ്പേരുള്ള റോക്കി ജിതിൻ ചാരായം വിൽപ്പന നടത്തിയിരുന്നത്. ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി, അനധികൃത മദ്യ/ മയക്കുമരുന്ന്
Kerala News

‘വിധി റദ്ദാക്കണം’; വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി  കുട്ടിയുടെ കുടുംബം. ഇന്ന് രാവിലെ പത്തരയോടെയാണ് വണ്ടിപ്പരിയാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുന്നത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസിന്റെ വീഴ്ചയാണ് കേസിൽ പ്രതിയെ വെറുതെ വിട്ടതിന് കാരണമെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
Kerala News

മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു; കിഴക്കേത്തല മദ്രസയിൽ പൊതുദർശനം

മലപ്പുറം: മലപ്പുറം മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ട് പോകും. രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ
Entertainment Kerala News

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന് കൂവൽ. വേദിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകൻ രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാഡമിയില്‍ നിലവില്‍
Kerala News

ഗവര്‍ണര്‍ ഇന്ന് കോഴിക്കോട്ട്, താമസം സര്‍വകലാശാലയിൽ : കനത്ത സുരക്ഷയുമായി പൊലീസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തും. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി നിലിനിൽക്കേയാണ് സന്ദർശനം. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക
Kerala News

‘പ്രതിഷേധം മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍; ചാവേര്‍ സംഘത്തിനെ അയക്കുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് പറയണം’; മന്ത്രി പി പ്രസാദ്

നവകേരള സദസിനായി കോണ്‍ഗ്രസുകാര്‍ നടത്തുന്ന പ്രതിഷേധം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് മന്ത്രി പി പ്രസാദ്. ചാവേര്‍ സംഘത്തിനെ അയക്കുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസുകാര്‍ എന്തിനാണ് പ്രതിഷേധവുമായി വരുന്നതെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു. വെറുതെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ആസൂത്രണമായി നടത്തുന്ന പ്രതിഷേധമാണ്
Kerala News Top News

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Kerala News

ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് റദ്ദാക്കി; പകരം പുതിയ വേദിയായി

കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി. കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ്
Kerala News

‘തോട്ടപ്പള്ളിയില്‍ 3 വര്‍ഷമായി കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരമാണിതെന്ന് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തോട്ടപ്പള്ളിയില്‍ മൂന്നുവര്‍ഷമായി കരിമണല്‍ ഖനനം നടക്കുന്നു. മാസപ്പടി എന്തിന് നല്‍കി എന്ന ചോദ്യത്തിനുള്ള ഉത്തരമാണിതെന്നും കുഴല്‍നാടന്‍ പറഞ്ഞു. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത്
Kerala News

ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്.  റിമാൻഡിലുള്ള  പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്. അതേ സമയം ആരോഗ്യകാരണങ്ങളാൽ ഷബ്നയുടെ ഭർത്താവ്