Home Articles posted by Editor (Page 831)
Kerala News Top News

ഇന്ന് സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ക്രിസ്മസ് ; ഏവർക്കും ക്രിസ്മസ് ആശംസകൾ

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. കേരളത്തിലെ വിശ്വാസികൾക്ക്
Kerala News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം; ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആർ.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാൾ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസ്സിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. ഇന്നലെ രാവിലെ
Kerala News

ചേലക്കരയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ത‍ൃശ്ശൂർ: ചേലക്കരയിൽ മധ്യവയസ്കനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ എന്ന 50 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ കൂടിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാടത്ത് കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വൈദ്യുതി ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നും നാട്ടുകാർ സംശയം
Kerala News

ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ യുവാക്കൾ ആക്രമണം നടത്തി. സംഘർഷത്തിൽ എഎസ്ഐ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനവീയം വീഥിയിൽ ഇതിനുമുൻപും നിരവധി തവണ സംഘർഷം ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് അധികൃതർ ഇവിടെ നിയന്ത്രണം
Kerala News Sports

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്.
Kerala News

എറണാകുളം ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം

എറണാകുളം ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം. ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് പ്രതിഷേധക്കാര്‍ കുര്‍ബാന തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജനാഭിമുഖ കുര്‍ബാന നടത്തിയാല്‍ തടയുമെന്ന് ഔദ്യോഗിക പക്ഷം എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ വ്യക്തമാക്കിയിരുന്നു. ജനാഭിമുഖ കുര്‍ബാന ആരംഭിച്ചപ്പോള്‍ തന്നെ ഔദ്യോഗികപക്ഷത്തിലെ ചില
Kerala News

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ആർപിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Kerala News

എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തൃശൂര്‍: എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ 27 വയസ്സുള്ള ശബരീനാഥിനെ ഒന്നാം പ്രതിയായും, 30  വയസ്സുള്ള ഗോകുൽ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇൻസ്‌പെക്ടർ നിധിൻ കെ വി യുടെ
Kerala News

നവകേരള സദസിൽ പങ്കെടുത്തില്ല, വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു പ്രവർത്തകർ

നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വനിതാ ഓട്ടോ ഡ്രൈവർക്ക് വിലക്ക് ഏർപ്പെടുത്തി സിഐടിയു പ്രവർത്തകർ. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.കാട്ടായിക്കോണം സ്റ്റാൻഡിൽ ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവർത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് നാളെ മുതൽ ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്. കേരളം പൊലീസ് ഗുണ്ടാ രാജ്
Kerala News Sports

2023 ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപിൽ ഇരട്ട മെഡൽ നേട്ടത്തിൽ മലയാളി താരം അബ്ന

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ ഇരട്ട മെഡൽ നേട്ടത്തിൽ മലയാളി താരം അബ്ന. 17 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ മെഡൽ നേട്ടം. പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്)