നോർത്ത് കരോലിന: അമേരിക്കയിൽ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ട്രോൾ റൂമിലേക്കെത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ
പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായിരുന്ന റെനിൽ, വിനീഷ്, സുഹൃത്തുക്കളായ അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 10.30നാണ് സംഭനം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രി ആക്രമിച്ച സംഘവുമായി
കണ്ണിന് ചികിത്സ തേടിയെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 52കാരൻ പിടിയിൽ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. കണ്ണിന് മരുന്നൊഴിച്ച ശേഷം ആശുപത്രിയിൽ ഇരുന്ന കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന കുട്ടിയുടെ സമീപത്തേക്ക് എത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോ പ്രതി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും കേരളത്തിൽ നിന്നാണ്. രാജ്യത്ത് ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു, ഇത് കേരളത്തിൽ നിന്നാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1
സംസ്ഥാനത്ത് ക്രിസ്‌മസിന് റെക്കോഡ് മദ്യവിൽപന.ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ. 3 ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവർഷം ഇത് 69.55 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. 22, 23 തീയതികളിൽ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വർഷം 75. 41 കോടിരൂപയുടെ മദ്യമാണ്
തിരുവനന്തപുരം: തലസ്ഥാനത്ത് പണത്തിനായി വീണ്ടും തട്ടികൊണ്ടുപോകൽ. തമിഴ്നാട് സ്വദേശിയെ ആണ് തട്ടികൊണ്ടുപോയത്. ബാലരാമപുരത്ത് നിന്ന് ആനയറ പെട്രോൾ പമ്പിലെത്തിയപ്പോൾ തമിഴ്നാട് സ്വദേശി വാഹനത്തിനത്തിൽ നിന്നും ഇറങ്ങിയോടി. രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പ്രതികളെ പേട്ട പൊലീസ് പിന്തുSർന്ന് പിടികൂടി. തട്ടിക്കൊണ്ടുപോകലിന് ഇരയായ ആൾ ഷോര്‍ട്ട് ഫിലിം ഡയറക്ടറാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
വയനാട്: കൽപ്പറ്റ പുഴമുടി സ്വദേശിനിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കൽപ്പറ്റ സൈബർ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബർ ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ്. പരാതിക്കാരിക്ക് ആദ്യമെത്തിയത് ഒരു റിക്രൂട്ട്മെന്റ് മെയിൽ. കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ട്. യോഗ്യതകൾ ജോലിക്ക് ഇണങ്ങുന്നു.
മാന്നാർ : ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ പ്ലാന്തറ വീട്ടിൽ ഷിബു സൈമൺ (53) നെ യാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്ലാന്തറ വീട്ടിൽ കുഞ്ഞമ്മ സൈമൺ (78) നാണ് മകന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ സൈമൺ മാതാവ് മൂത്ത മകന്‍റെ വീട്ടിലേക്ക് പോകാത്തതിൽ പ്രകോപിതനായാണ് ആക്രമണം.അമ്മയും മകനും തമ്മിൽ
കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനാൽ കർഷകർക്കുളള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി. വൻ തുക കുടിശ്ശികയായതോടെ, പണമടച്ചില്ലെങ്കിൽ ഫ്യൂസൂരുമെന്ന് കണ്ണൂരിലെ കർഷകർക്ക് കെഎസ്ഇബി നോട്ടീസ് നൽകി. ഫണ്ടില്ലാത്തതിനാൽ ആറ് മാസത്തോളമായി കൃഷി ഭവനുകൾ വഴി പണമടച്ചിട്ടില്ല. കർഷകർക്കുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ബില്ലുകളിൽ ലക്ഷങ്ങൾ കുടിശ്ശികയാണ് വന്നിരിക്കുന്നത്.
നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.