ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് പണവും കാറും മറ്റും തട്ടിയെടുത്തത്. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരാണ്
റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു. നിയമലംഘനം കണ്ടാൽ കർശന നടപടി
ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍
കണ്ണൂരില്‍ മദ്യപിച്ച് എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായ റസീനയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരായ ആക്രമണം. തലശേരി എസ് ഐ ദീപ്തിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് രാത്രിയോടെയാണ് സംഭവമുണ്ടായത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. കൂളി
തിരുവനന്തപുരം നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക്
മലപ്പുറം : പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍
മേലാറ്റൂർ (മലപ്പുറം): മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. അധ്യാപകനായ മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. രാധാകൃഷ്ണൻ മകളുടെ വിവാഹത്തലേന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താൻ എല്ലാ
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. എക്‌സിക്കുട്ടൻ എന്ന കാർട്ടൂൺ കോളം രജീന്ദ്രകുമാറിന്‍റേതാണ്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാരികേച്ചർ രചനയ്ക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രജീന്ദ്രകുമാർ.
തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ കാൽ കഴുകാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. മരിച്ചത് വാഴക്കാല സ്വദേശി മോബിസ് ഐസക്, ചീങ്കൽസിറ്റി സ്വദേശി ബ്ലസൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ക്രിസ്മസ് അവധിയായതിനാൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനായി എത്തിയതായിരുന്നു ഇരുവരും. വെള്ളച്ചാട്ടത്തിലേക്ക്
തൃശൂര്‍: ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് മരണം. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം. കാടുക്കുറ്റി സ്വദേശി മെൽവിൻ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു മെൽവിൻ. അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അതേസമയം, ചാലക്കുടി