Home Articles posted by Editor (Page 822)
Kerala News

പെരുമ്പാവൂരിലെ കെഎസ്ഇബി യാർഡിൽ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെ എസ് ഇ ബി യാഡിൽ നിന്നും  വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ  മൂർഷിദാബാദ് ഡോങ്കൽ സ്വദേശി മിന്റു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാറമ്പിള്ളിയിലെ  കെഎസ്ഇബി യാഡിലെത്തിയ പ്രതി,  ഇവിടെ
Kerala News

കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് സംഘാംഗത്തെയുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: വയനാട്ടിൽ വെച്ച് പിടിയിലായ മാവോയിസ്റ്റ് ഉണ്ണിമായയെ കസ്റ്റഡിയിൽ വാങ്ങിയ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്, 11 കേസുകളുടെ തെളിവെടുപ്പ് നടത്തി. ഉണ്ണിമായ ഉൾപ്പെട്ട മാവോയിസ്റ്റ് കേസുകൾ റിപ്പോർട്ട് ചെയ്ത മുത്തപ്പൻപുഴ, കൂരോട്ടുപാറ, മേലെ മരുതിലാവ്, വള്ള്യാട്, മട്ടിക്കുന്ന്, പേരാമ്പ്ര എസ്റ്റേറ്റ്, സീതപ്പാറ, പിറുക്കൻതോട് എന്നീ സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ്
Kerala News

‘ആരോഗ്യ ഇൻഷുറൻസ് ശരിയാക്കാം’, പെൺകുട്ടിയെ ഗുരുവായൂരിലെത്തിച്ചു, വാടക വീടെടുത്ത് പീഡനം; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, പിഴ ഒടുക്കിയില്ലെങ്കിൽ  പ്രതി 13 മാസം കൂടി തടവ്  ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു. 
Kerala News

ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകൾ പുറത്തിറക്കി; ഉത്സവങ്ങൾക്ക് 25 ലക്ഷം രൂപയുടെയെങ്കിലും ഇന്‍ഷുറൻസ് വേണം

കൊല്ലം: ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാന്‍
Kerala News

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4ന്

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി
India News Sports

വാങ്കഡെയിലും തോല്‍വി; ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ഓസീസ്

വാങ്കഡെ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് വനിതകള്‍ക്ക് വിജയം. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ്
India News

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ചുമതലയേൽക്കും

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് നിയമിതയായി. സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്) മേധാവിയായി രാഹുല്‍ രസ്‌ഗോത്രയും നിയമിതരായി. 1993 ബാച്ച് മണിപ്പൂർ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിങ്. നവംബർ 30ന് സുജോയ് ലാൽ തായോസെൻ വിരമിച്ചതിനെത്തുടർന്ന് സിആർപിഎഫിന്റെ അധിക ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു.
Kerala News Top News

ചുട്ടുപൊള്ളി നാട്; ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂരിൽ. 36.6 ഡി​ഗ്രി സെൽഷ്യസ് ആണ് ഇന്ന് കണ്ണൂരിലെ താപനില. അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കണ്ണൂരിലെ തന്നെ ചെറുതാഴം ( 38°c) പിണറായി ( 37.7), എറണാകുളം നോർത്ത് പറവൂർ ( 37.7), പള്ളുരുത്തി ( 37.2) കളമശ്ശേരി ( 36.6) ചൂണ്ടി ( 38.4) ,
Kerala News

പ്രതിഷേധം ജനാധിപത്യം; ഗവര്‍ണര്‍ക്കെതിരായ ബാനര്‍ നീക്കേണ്ടെന്ന് സിന്‍ഡിക്കറ്റ്

കേരള സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യേണ്ടെന്ന് സിന്‍ഡിക്കറ്റ്. ജനാധിപത്യ പ്രതിഷേധമായതിനാല്‍ സര്‍വകലാശാല ക്യാമ്പസില്‍ ബാനര്‍ വിലക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിന്‍ഡിക്കറ്റ്. ഭൂരിപക്ഷ നിലപാടിനോട് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിയോജിച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശ പട്ടിക
Kerala News

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവരാണ് ഇന്ന് പിടിയിലായത്.