Home Articles posted by Editor (Page 817)
Kerala News

ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം

ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ
Kerala News

‘ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണം വേണം’; 80കാരിയുടെ മാല പൊട്ടിച്ച യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല
Kerala News

16 കാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിവാഹം ചെയ്തു; യുവാവ് പിടിയിൽ

കൊല്ലം: 16 വയസുകാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയിൽ. കുളത്തുപ്പുഴ ആർപിഎൽ മാലിദീപ് കോളനിയിൽ സുജിത്താണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈൻ കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് ബന്ധുക്കൾ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 16 കാരിയും
India News

‘ബ്രിജ് ഭൂഷണെയും സംഘത്തേയും സർക്കാർ സംരക്ഷിക്കുന്നു’; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനും മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങൾ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രിജ് ഭൂഷണെയും സംഘത്തേയും സർക്കാർ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങൾ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്പെൻഷൻ കണ്ണിൽ പൊടിയിടലാണെന്നും താരങ്ങൾ വിലയിരുത്തുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ചർച്ച നടത്താത്തതിലും താരങ്ങൾക്ക്
Kerala News

ആലപ്പുഴയില്‍ വീട്ടില്‍ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. എറണാകുളം കണയന്നൂർ എളംകുളം ചേമ്പുകാട് കോളനിയിൽ കരുത്തില പുഷ്പ നഗർ സനൽകുമാറാണ് പിടിയിലായത്. നാല് വർഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് കണ്ണന്തറ വീട്ടിലാണ് സനലിന്‍റെ
Kerala News

സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, പ്രതി പിടിയിൽ

കൊച്ചി : സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിൽ നിന്ന് ഒരുലക്ഷം രൂപ കവ‍ർന്നയാൾ പിടിയിൽ. ആസാം സമഗുരി സ്വദേശി ഇംദാദ് ഹുസൈനെ പെരുമ്പാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം.പെരുമ്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. ഇക്കഴിഞ്ഞ ദിവസം  സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണമിരിക്കുന്ന
Kerala News

രാവിലെ നടക്കാനിറങ്ങിയ പ്രധാനധ്യാപകനെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി, ദാരുണാന്ത്യം

തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രഥമാധ്യാപകൻ അജ്ഞാതവാഹനമിടിച്ച്‌ മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ജിഎച്ച്എസ് സ്കൂളിലെ പ്രഥമാധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്‌ന്റ് ജൂഡ് അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനിൽ സുരേഷ് കുമാർ(55) ആണ് മരിച്ചത്.  ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയിൽ മാങ്കുഴിക്കു സമീപമായിരുന്നു അപകടം.
Kerala News

മൈലപ്ര കൊലപാതകത്തിന് പിന്നിൽ വൻ ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പി മാർക്കാൻ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ
Kerala News

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്ന എന്നിവരെയും കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത്
Kerala News

യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും, പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാലിൽ ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽഅലക്സ് തോമസ് (20), കറുകച്ചാൽ എൻ.എസ്.എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി സ്വദേശി മോബിൻ (18) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം