യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം
കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്. മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും
സിപിഐഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന് കെ.കെ.രമ എം.എല്‍.എ. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക എന്നും രമ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി. സി.ബി.ഐ കോടതി വിധി സി.പി.ഐ.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ
പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ
കൊല്ലം: പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു. അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി.ഐ വി.അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ നിന്ന് പിടികൂടുകയായിരുന്നു. ഏഷ്യാനെറ്റ്
കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം
ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും . ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത് . ഡിസംബർ നാലിന് പുഷ്പ 2 ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത് . തുടർന്ന് ഡിസംബർ 13
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം പാടില്ലെന്ന ആചാരം മാറ്റണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെയും പിന്തുണച്ച മുഖ്യമന്ത്രിയുടെയും പ്രസ്താവനകളിൽ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശം ഏറ്റെടുത്ത ബിജെപി വിഷയത്തിൽ കൂടുതൽ പ്രതിഷേധം നടത്താനും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ പിന്തുണക്കുന്ന സിപിഐഎം ആകട്ടെ വിഷയം ബിജെപി ആയുധം
പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം. സ്‌ഫോടനത്തിനു മുമ്പ് ഇയാൾ സ്വയം വെടിവച്ചിരുന്നുവെന്നും കണ്ടെത്തൽ. ന്യൂ ഓർലിയൻസിലെ ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണം അക്രമി സ്വയം പദ്ധതിയിട്ടതാണെന്നും അന്വേഷസംഘം വ്യക്തമാക്കി. പുതുവത്സരദിനത്തിൽ ലാസ് വെഗാസിൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിൽ ട്രക്ക്
ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ. ആലപ്പുഴ സ്വദേശി ബാബുവാണ് (74) തൃശ്ശൂർ കൊരട്ടി പൊലീസിന്റെ പിടിയിലായത്. ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുന്നതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതാണ് പ്രതിക്ക് കുരുക്കായത്. ഭാര്യ ദേവകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കോട്ടയത്തും മധുരയിലുമായാണ് ബാബു ഒളിവിൽ കഴിഞ്ഞത്. 1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ