കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ
പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) ആണ് മരിച്ചത്. ഗോവയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം വീട്ടുകാർക്ക്
ഉത്തർപ്രദേശിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജൗൻപൂർ ജില്ലയിലെ ജലാൽപൂർ മേഖലയിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ് കഴിഞ്ഞ എട്ട് വർഷമായി വാടകക്കെട്ടിടത്തിൽ ‘സായി ചികിത്സാലയ’ എന്ന ക്ലിനിക്ക്
വൈക്കം: പുതുവർഷം ആഘോഷിക്കാൻ ഗോവയിലേക്ക് പോയ മൂന്ന് വൈക്കം സ്വദേശികളിൽ ഒരാളെ കാണാതായി. 19 വയസ്സുകാരനായ സഞ്ജയ് സന്തോഷിനെയാണ് കാണാതായത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. പുതുവർഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നത്. നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ട് പേര്‍ക്കൊപ്പമാണ് സഞ്ജയ് ഗോവയ്ക്ക് പോയത്. ഡിസംബര്‍ 31ന്
കോഴിക്കോട്: വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ (36) ആണ് ആറു മാസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന റോഷനെ ജില്ലാ
ടെന്നസി: നിരത്തിലെ ആഘോഷങ്ങൾ ശ്രദ്ധിച്ച് വീട്ടിലിരുന്ന 3 വയസുകാരന്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെന്നസിയിൽ പുതുവത്സര തലേന്നാണ് സംഭവം. ബ്രെയ്ഡൻ സ്മിത്ത് എന്ന മൂന്ന് വയസുകാരന്റെ ജീവനാണ് അലക്ഷ്യമായി എത്തിയ വെടിയുണ്ട കവർന്നത്. ടെന്നസിയിലെ വീടിനകത്ത് ജനാലയുടെ അരികത്തിരിക്കുമ്പോഴാണ് പിഞ്ചുകുഞ്ഞിന് വെടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം ജനൽ തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കുഞ്ഞ്
തദ്ദേശ ഭരണ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവുകളിൽ അടിമുടി പിഴവ്. ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരെ താഴ്ന്ന തസ്തികയിലേക്ക് സ്ഥലം മാറ്റി. ഒരു ഒഴിവിൽ ഒന്നിലധികം പേർക്ക് നിയമനം നൽകി. ഡിസംബറിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആയ ആൾക്ക് ജനുവരിയിൽ ഹെഡ് ക്ലാർക്കായാണ് സ്ഥലംമാറ്റം നൽകിയത്. സ്ഥലംമാറ്റങ്ങൾ നടത്തുന്നത് കൃത്യമായി വിവരശേഖരണം നടത്താതെയാണെന്നാണ് ആരോപണം. ജീവനക്കാർ ആശങ്കയിലാണ്.
തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം കുളിപ്പിച്ചു കിടത്തി. ശേഷം സ്റ്റേഷനിൽ എത്തി
62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം മത്സരച്ചൂടിലേക്ക് കടക്കും. മന്ത്രി
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി മീന്‍ കയറ്റിവന്ന മിനി ലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ദേശിയപാതയില്‍ പുന്നപ്ര പവര്‍ ഹൗസിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ചതോടെ മിനിലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ചക്രം ഊരി മാറി ദേശിയപാതയില്‍ മധ്യഭാഗത്തായി നിന്നതോടെ ഗതാഗതം തടസപ്പെട്ടു. മിനിലോറിയില്‍