പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ട് തവണ പുലിയെ മയക്കുവെടി വച്ചു. വൈകാതെ കൂട്ടിലേക്ക് മാറ്റും. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയിലാണ് പുലി പിടിയിലാകുന്നത്. പുലിയെ വെടിവെച്ചു കൊല്ലണം
സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കലിനെയാണ് (63) മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷി നശിച്ചതിൽ മനോവിഷമത്തിലായിരുന്നു, സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ ജോസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ
തൃണമൂൽ കോൺഗ്രസ് നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ് സംഭവം. മുർഷിദാബാദിലെ മുൻ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ബഹരംപൂരിലെ ചൽതിയയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരു സംഘം അജ്ഞാതർ ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക തൃണമൂൽ നേതാക്കൾ പറഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന സത്യനെ മുർഷിദാബാദ്
ആലപ്പുഴ അമ്പലപ്പുഴയില്‍ ഭാര്യ മരിച്ചതിന് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം മിശ്രിയ മന്‍സിലില്‍ റഷീദ് (60) ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കാന്‍ എടുക്കുന്നതിനിടെ റഷീദയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞും (65) കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രി കുഴഞ്ഞവീണ റഷീദയെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍
പാലക്കാട്: പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. തൃത്താലയിൽ രണ്ട് ആസം സ്വദേശികളാണ്
മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദനം. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സിലെ ജീവനക്കാരനായ അസ്ലമിനെയാണ് മര്‍ദിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ബൈക്കിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ അസ്ലമിന്‍റെ സമീപത്തേക്ക് വന്ന് ചാടി
85 ലക്ഷം രൂപ തട്ടിയെടുത്തതായി കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെ പരാതി . രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. കോൺഗ്രസ് നേതാവ് രമ്യ ഷിയാസിനെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയത്. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയാത്തതെന്ന് പരാതിക്കാർ പറയുന്നു. 10 ലക്ഷം മുതൽ 15
പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ മരിച്ചു. മരണം ഹൃദയാഘാതം മൂലമാണ്.മരിച്ചത് തമിഴ് നാട് സ്വദേശി കുമാറാണ്. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും
രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സദർ ബസാറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ജനുവരി ഒന്നിനാണ് സംഭവം. ഡൽഹി സദർ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇയാൾ ഛത്തീസ്ഗഢ് സ്വദേശിയാണ്.
വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ്. പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നെന്ന്