കൊച്ചി: യൂട്യൂബിലെ പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയിൽ നിന്നാണ് ലഹരി പദാർത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ
ദില്ലി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും
കൊച്ചി: കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരിൽ വീട്ടമ്മമാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി. കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേർ പരാതിയുമായി രംഗത്ത് വന്നത്. ചേരാനെല്ലൂർ പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തുന്നതായും പരാതിക്കാർ ആരോപിച്ചു. എറണാകുളം ചേരാനെല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ
ഫ്ലോറിഡ: അടുക്കള തോട്ടത്തിൽ ശല്യക്കാരായ അയൽവാസിയുടെ നായകൾക്ക് കീടനാശിനി കൊടുത്ത് കൊന്നുവെന്ന ആരോപണത്തിൽ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അയൽവാസിയുടെ പൂച്ചകളും വളർത്തുനായകളും സ്ഥിരമായി ശല്യക്കാരായി മാറിയതിന് പിന്നാലെ ഇനിയും തോട്ടത്തിൽ കയറിയാൽ കൊന്ന് കളയുമെന്ന് ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തമീഷ നൈറ്റൻ എന്ന 51കാരിയാണ് അറസ്റ്റിലായത്. രണ്ട് പൂച്ചകളേയും
വഴിക്കടവ്: മലപ്പുറത്ത് പീഡനക്കേസിൽ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശി മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ്
മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. 25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത് നിരവധിപേർക്ക്
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി ആരോപിക്കുന്നത്. ഹർജിയിൽ സർക്കാറിനോട് ഇന്ന് നിലപാടറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ്
നവ കേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്‍റെ പേരിൽ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്. അര്‍ച്ചന ഭർത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ്
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം