Home Articles posted by Editor (Page 801)
Kerala News

കാസർകോട് പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെള്ളൂരിൽ ഒരു ക്വാർട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം ഹൃദയസ്തംഭനത്തെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു പഞ്ചായത്തം​ഗമായ പുഷ്പ.
Kerala News

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്ഗോപിയുടെ
Kerala News

കെഎസ്‌ആർടിസി ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച്
Kerala News

സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടി

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ്
Kerala News Top News

കലാപോരില്‍ കപ്പടിച്ച് കണ്ണൂര്‍ പട; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
Kerala News

കൂലിപ്പണി ചെയ്ത് വളർത്തിയ മക്കൾ അമ്മയെ ഉപേക്ഷിച്ചു, മരിച്ചിട്ടും വന്നില്ല; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അജുവെത്തി!

തിരുവനന്തപുരം: സ്വന്തം അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും  അവസാനമായി ഒരുനോക്ക് കാണാനോ മൃതദേഹം ഏറ്റുവാങ്ങാനോ തയ്യാറാകാതെ മക്കൾ. കഷ്ടപ്പെട്ട് വളർത്തിയ മക്കള്‍ മരണശേഷവും കൈയ്യൊഴിഞ്ഞപ്പോൾ ഒടുവിൽ മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമ്മങ്ങൾ ചെയ്ത് ആ അമ്മയെ യാത്രയാക്കി ഒരിക്കൽ രക്ഷനായ അജു കെ മധു എന്ന യുവാവ്. കഠിനകുളം സ്വദേശിയായ ലളിതമ്മയുടെ മൃതദേഹമാണ് മരണശേഷവും മക്കൾ അവഗണിച്ചതോടെ അജു
India News

ഒളിച്ചോടി വിവാഹിതനായി, 30 കാരനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ

അലബാമ: സ്കൂൾ വിദ്യാർത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ. അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങൾക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്. സഭയുമായി
Kerala News

ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും,സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ സാധ്യത

തൃശ്ശൂര്‍: പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ എത്തിയേക്കും. ജനുവരി 17 ന് ഗുരുവായൂരിൽ നരേന്ദ്രമോദി എത്തിയേക്കും.സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വരവ്.സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി.ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു.സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
India News

പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രിം കോടതി; ബിൽക്കിസ് ബാനുവിന് നീതി

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത് അംഗീകരിച്ച കോടതി ശിക്ഷയിളവ് നൽകുന്നതിനു മുൻപ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം
Kerala News

കെട്ടിടത്തിന് തീപിടിച്ചു, ഭയന്ന് രണ്ടാം നിലയിൽ നിന്ന് ചാടി; 13 കാരിക്ക് ദാരുണാന്ത്യം

തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് ഭയന്ന പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. എയ്ഞ്ചൽ ജെയിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ