കോവിഡ് -19 പാന്‍ഡെമിക്കിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് കീഴടക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളെ സൂചിപ്പിക്കുന്നത്. ചൈനയിലെ ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്നും, കോവിഡിനോട്
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ്
തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ.
തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ. ടെക്നോപാർക്കിൽ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് പ്രതി യുവതിക്ക് നേരെ അതിക്രമം നടത്തിയത്
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023ന്റെ കരട് രൂപം പുറത്ത്. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ
പാറശാലയിലെ ഷാരേണ്‍ രാജ് കൊലപാതക കേസില്‍ വിധി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. പാരസെറ്റാമോളിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച് ചെയ്തത് പനി ആയതിനാലെന്നും വാദമുണ്ട്. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍
വര്‍ഗീയശക്തികളോട് മുസ്ലിം ലീഗ് കീഴപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലാണ് മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നുവെന്നും നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കാന്‍ സി പി എം തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം സിപിഐഎം
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുക.24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക. സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് തലസ്ഥാനത്ത്
തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. കംബോഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ മനുവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പിടികൂടിയത് മണ്ണഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. വിധി പഠിച്ച ശേഷം തുടര്‍തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍