തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര പോലീസ് കേസെടുത്തിരുന്നു. വനത്തിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സുഹൃത്ത് അച്ചുവിനെ (24)
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ 30 വയസ്സുള്ള നിതീഷ് ചന്ദ്രൻ ആണ് വെട്ടേറ്റത്. ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപമാണ് രക്തം വാർന്ന് അവശനിലയിൽ ഇയാളെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കൂടിയായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് ആദ്യം കണ്ടത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന്
തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പൂങ്കുളം പാലപ്പൂര്‍ വട്ടവിള വീട്ടിൽ രാഹുൽ (19) ആണ് അറസ്റ്റിലായത്. പൂങ്കുളം കൈലിപ്പാറ സ്വദേശിയായ ഉല്ലാസി(30) നെ ആക്രമിച്ച് ചെവിക്കും കൈയ്ക്കും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. നേരത്തെ ഉല്ലാസിന്റെ വീടിനടുത്ത് ലഹരി വില്പന സംഘം പരസ്പരം അടിപിടി നടത്തുകയും അവരെ
പെരുമ്പാവൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പെരുമ്പാവൂർ പോലീസ് പിടികൂടി. കൊല്ലം മുഖത്തല സ്വദേശി അരുണാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കുടുംബം ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹമിരിക്കും. ഷഹാന മരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹമിരിക്കുന്നത്. നേരത്തെ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കുറ്റകൃത്യം സംഭവിച്ചത് തമിഴ്‌നാട്ടിലാണ്. അതിനാല്‍ വിചാരണ തമിഴ്‌നാട്ടിലാണ് നടത്തേണ്ടത്. നിലവിലെ അന്തിമ അന്വേഷണ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഇന്ന് പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക്
രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലികൾക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും. സൗജന്യ റേഷന്റെ അളവ് ഉയർത്താനുള്ള നിർദേശം പാർട്ടി സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. തൃശൂരിൽ നടന്ന സ്ത്രീ ശക്തി സംഗമത്തോടെ കേരളത്തിൽ ബി ജെ പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായിക്കഴിഞ്ഞു.
ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് അത്. കാലാതീതമായ ആ ഗന്ധർവധാരയിലെ നീരാട്ടില്ലാതെ മലയാളിക്കെന്ത് ജീവിതം?. നമ്മുടെ