പാലക്കാട്: 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശൻ (40) ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ
ആലപ്പുഴ: ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിലാണ് സംഭവം. സംഭവം
വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക. ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവിൽ റാഫേൽ തട്ടിൽ. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേൽ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
മുംബൈ: ബാങ്ക് മാനേജരായ യുവതിയെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സിയോൺ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗർ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ
ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത് വിവിധ ഘടകങ്ങളാണ്. നടൻ, നായിക നായകൻ കോമ്പോ, സംവിധായക- നടൻ കോമ്പോ, സംവിധായക- തിരക്കഥാകൃത്ത് കോമ്പോ അങ്ങനെ പോകുന്നു അത്തരം ഘടകങ്ങൾ. അത്തരത്തിലൊരു സിനിമ നാളെ തിയറ്ററുകളിൽ എത്തുകയാണ്. ‘ഓസ്‌ലർ’. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ജയറാമിന്റെ വൻ തിരിച്ചുവരവിന്
പത്തനംതിട്ട: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി. മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച് എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച്
കൊച്ചി: എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
കോയമ്പത്തൂര്‍: സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ്-വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. 1995ലാണ് ആദ്യ ചിത്രമായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ
കൊച്ചി: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക