Home Articles posted by Editor (Page 792)
Kerala News

പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച: കോഴിക്കോട് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ. എസിപി ടിപി ശ്രീജിത്തിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഹൈദരാബാദിലെ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു. എന്നാൽ പണം കൊണ്ടുപോകുമ്പോൾ സുരക്ഷാ വീഴ്ച
Kerala News

കടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പൊലീസ് കണ്ടെത്തിയ ഫോൺ കഴിഞ്ഞ രണ്ട് മാസമായി സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു
Entertainment Kerala News

സോഷ്യല്‍മീഡിയ താരം സാന്ദ്ര സലീം അന്തരിച്ചു; അര്‍ബുദം കണ്ടെത്തുന്നതില്‍ ആശുപത്രി വൈകിയെന്ന് ആരോപണം

കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. നാട്ടില്‍ എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക്
Kerala News Top News

കുടിശിക മുഴുവന്‍ നല്‍കണം; റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍
Kerala News

‘വിവാദം അവസാനിക്കാൻ എം ടി അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം’; ബാലചന്ദ്രമേനോൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ‘ഇനി നിക്കണോ പോണോ’ എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം. മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം ടി സംസാരിച്ചത് മറിച്ച്. പറയാനുള്ളത് മുൻകൂട്ടി തയ്യാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു. അതുകൊണ്ടു
Kerala News

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും പങ്കെടുക്കില്ല

ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട്
Kerala News

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം തണുപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഇന്നും ശക്തമായ പ്രതിഷേധം തുടരും. എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുക. രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. ഇന്നലെ നടത്തിയ
Kerala News

കൈവെട്ട് കേസ് പ്രതി സവാദിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഭാര്യ പിതാവിന് അറിയാമായിരുന്നു; വിവരങ്ങൾ തേടി അന്വേഷണ സംഘം

കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ മൊഴി. കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞുവെന്നും മൊഴിയിൽ പറയുന്നു. പൊലീസിനോടാണ് സവാദിന്റെ ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്. കർണാടക ഉള്ളാളിലെ
Kerala News

പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റിന്‍റെ മരണം; തൊടിയൂരിൽ ഇന്ന് ഹർത്താൽ ആചരിക്കും

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആണ് ഹർത്താൽ. മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റാണ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഐഎം നേതാവ് സലീം മണ്ണേൽ (60) മരിച്ചതെന്നാണ് പരാതി. ദാമ്പത്യ പ്രശ്നവുമായി
Kerala News

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സിഎംആര്‍എലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം.