വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവിൽ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവിൽ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ്
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ
കൊച്ചി: ക്രൈം ത്രില്ലെർ രജനി ഇപ്പോൾ ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രജനി ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. രജനി പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ്
പാലക്കാട്: പാലക്കാട് ധോണിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും പുലിയിറങ്ങി. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകള്‍ പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് ആണ് പുലിയെ കണ്ടതായി പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി പരിശോധന ആരംഭിച്ചു. രാത്രിയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിന്‍റെ ഭീതിയിലാണ്
തിരുവനന്തപുരം: ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11 നാണ് ടെക്നോപാര്‍ക്കില്‍ ജോലിക്ക് വരുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ
കോട്ടയം: കോട്ടയം പാമ്പാടിയിൽ വീട്ടിൽ വളർത്തുന്ന പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട പാമ്പാടി പങ്ങട സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി ഷാപ്പുപടിക്കടുത്ത് മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിനോട് ആയിരുന്നു അയൽവാസിയുടെ ക്രൂരത. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലെത്തിയ
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. സോക്കറൂസിന് വേണ്ടി ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവരാണ്
മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര. രാവിലെ11 ഓടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. മല്ലികാർജുൻ ഖാർഗെ, എഐസിസി
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തി. കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്