ഗോവ: ഗോവയിലെ അപ്പാർട്ട്മെന്‍റിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥിനെ ഭർത്താവ് വെങ്കട്ട് രാമനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പൊലീസ്. എന്തിനാണ് എന്‍റെ കുഞ്ഞിനെ കൊന്നതെന്ന് വെങ്കട്ട് രാമൻ സുചനയോട് ചോദിച്ചപ്പോൾ
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ
കോഴിക്കോട്: മുക്കം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ 2 കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. പാർട്ടിക്ക് പൊതുജനമധ്യത്തിൽ
അമ്പലമേട്: ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിലിട്ട് പൊലീസ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി. കഴിഞ്ഞ ജനുവരിയില്‍ കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മര്‍ദ്ദനത്തില്‍ മൗനം പാലിച്ച പൊലീസ് സ്റ്റേഷനകത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന
ബെംഗളൂരു: ചൈനീസ് പട്ടം കഴുത്തിൽ തട്ടി മാരകമായി മുറിവേറ്റ് സൈനികൻ മരിച്ചു. ഹൈദരാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കാഗിത്തല കോട്ടേശ്വർ റെഡ്ഡി (30) ആണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെമ്പാടും പട്ടം പറത്തൽ മത്സരങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന കോട്ടേശ്വറിന്‍റെ കഴുത്തിൽ പട്ടത്തിന്‍റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വർ
കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. പുത്തൻകുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരിക്കുകയാണ്. കേസിൽ ഹാജരാകാനുളള അവസാന ദിവസം കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. നേരത്തെ
കോട്ടയം: സിഗരറ്റ് നൽകാൻ വിസമ്മതിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍. കോട്ടയം രാമപുരം കോർക്കുഴിയിൽ റോബിച്ചൻ, ഇടിയനാൽ താന്നിക്കവയലിൽ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. രാമപുരം അമ്പലം ജങ്ഷന്‍ ഭാഗത്ത് നടന്നുവരികയായിരുന്ന യുവാവിനോട് ഇരുവരും ചേര്‍ന്ന് സിഗററ്റ്
സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന
മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക്
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.