മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ വെച്ചാണ് ദാരുണ സംഭവം. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനിൽ
തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിതീഷ് ചന്ദ്രനെന്നയാളെ വെട്ടിയ ആറ്റിങ്ങൽ മണനാക്ക് സ്വദേശി ഷാക്കിർ ആണ് പിടിയിലായത്. ഒമ്പതാം തീയതി രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ഷാക്കിർ, മണനാക്ക്, ആറ്റിങ്ങൽ പരിസരങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ
മധ്യപ്രദേശിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്. പെൺകുഞ്ഞ് ജനിക്കാത്തതിൽ നിരാശനായാണ് ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആൺകുട്ടികളുള്ളതിനാൽ മൂന്നാമത്തെ കുട്ടി പെൺകുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാൽ, ആ കുട്ടിയും ആൺകുട്ടിയായിരുന്നു. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മർദ്ദിച്ച് 12 ദിവസം പ്രായമായ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. പുതിയ റിലീസുകൾ വന്നെങ്കിലും സിനിമയുടെ കുതിപ്പിനെ ഒരുതരത്തിലും അത് ബാധിക്കുന്നില്ല. ഇപ്പോഴിതാ ചിത്രം നൂറ് കോടി ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചത്. ‘മലയാളികളുടെ ആശീർവാദത്തോടെ ഈ
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ ഉത്തർപ്രദേശ് അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന ഡെവലപ്പർമാരിൽ നിന്നാണ് വസ്തു വാങ്ങിയത്. വസ്തുവില്‍ ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതായും പ്ലോട്ടിന് 14.5 കോടി രൂപ വില വരുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ
കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ച രസകരമായ സംഭവമാണ് അരങ്ങേറിയത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഈ വിരുതൻ പരീക്ഷയെഴുതാൻ എത്തിയത്. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.
കൊച്ചിയിൽ തപാൽ വഴി ലഹരി ഇടപാട് നടത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഇന്നലെ അഞ്ച് പേരെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ കാസ്റ്റിഡിയിൽ എടുത്തിരുന്നു. ജർമനിയിൽ നിന്നും ലഹരി എത്തിച്ചുവെന്നാണ് കണ്ടെത്തൽ. വിവിധ സാധനങ്ങളിൽ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാരകമയക്കുമരുന്നുകൾ എത്തുന്നുണ്ട്. വാങ്ങുന്നവരിലും വില്ക്കുന്നവരിലും
കെഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും കോടതി പറഞ്ഞു. സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്ന് സതീശൻ അറിയിച്ചപ്പോൾ റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ