പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് 61കാരനെ തല്ലിച്ചതച്ച ഗുണ്ടാനേതാവ് പത്തനംതിട്ടയിൽ പിടിയിൽ. വീയപുരം സ്വദേശി ഷിബു ഇബ്രാഹിമിനെയാണ് (45) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരണം സ്വദേശിയും 61കാരനുമായ കിഴക്കേപ്പറമ്പിൽ സുരോജിനെയാണ് ഷിബു ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 7
തൃശൂർ: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്.
കണ്ണൂർ: സംസ്ഥാനത്തെ കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നൽകിയിട്ടും പരിഹാരമായില്ല. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്.കൈറ്റ്
തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാൻ പി. രാജീവിന്‍റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. പി രാജീവിനെതിരെ ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാര്‍ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം
തിരുവനന്തപുരം : അഭിമാന പദ്ധതിയെന്ന് സര്‍ക്കാർ അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിയാത്തതിന് പിന്നിൽ പണമില്ലാത്ത പ്രതിസന്ധിയും പ്രധാന ഘടകമാണ്. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന് സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചത് പകുതി തുക മാത്രമാണ്. നികുതി ചെലവുകൾ മാറ്റി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന
ഓടുന്ന ഇരുചക്രവാഹനത്തിലെ ദമ്പതികളുടെ ആലിംഗന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരിക്കുന്ന യുവതിയും യുവാവും പരസ്പരം
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. 5,107 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ട്രേഡിങ് തട്ടിപ്പുകൡലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3094 പേര്‍ക്ക് നഷ്ടമായത് 74 കോടി
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള
ബിജെപിക്ക് പിന്നാലെ തൃശൂരിൽ മഹാ സംഗമം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി കോൺഗ്രസും. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം