പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി, മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ബില്ലിലെ പ്രശ്‌നം
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്. സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം
ഇടുക്കി പൂപ്പാറയിൽ പന്നിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത്
കണ്ണൂർ വാരത്ത് കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ റിസ്വാനും ചതുരക്കിണർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത് ശനിയാഴ്ച.
കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. 77 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണം. 2021 ൽ താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2016 മുതൽ 2019 വരെയാണ് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ൽ കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
പ്രതിഷേധ സമരക്കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്.ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി
കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു.ഓഡിറ്റോറിയം നിർമാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ചു എന്ന് പൊലീസിന്റെ റിപ്പോർട്ടിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരിൽ വിവാഹിതരായവർക്ക് പ്രധാനമന്ത്രി ആശംസ നൽകി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ