പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി പൊലീസാണ് രേഖാ ചിത്രം
സനാതന ധര്‍മ്മത്തെ കുറിച്ചുള്ളതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നല്‍കുമെന്ന് സുരേഷ് ഗോപി. പൂരം എടുത്തുയര്‍ന്നത് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു. സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും
ഇന്ന് മാനത്ത് ഉദിച്ചത് ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനാണ്. സൂപ്പർ മൂണിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും സൂപ്പർ സണ്ണിനെ പറ്റി അധികമാർക്കും അറിയില്ല. ഇന്നത്തെ സൂര്യന്റെ പ്രത്യേകത ഇത് ഒരു വർഷത്തിലൊരിക്കലേ ഉണ്ടാവൂ അതും ജനുവരിയുടെ തുടക്കത്തിൽ. ഇത്തവണത്തെ സൂപ്പർ സൺ ഇന്നാണെങ്കിൽ അടുത്ത വർഷമിത് ജനുവരി മൂന്നിനാണ്. എന്നാൽ സൂപ്പർ മൂണിനെ ഒരേവർഷം തന്നെ പലതവണ കാണാൻ സാധിക്കും. ഇന്ന്
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന് താഴെയാണ്. ദൃശ്യപരിധി കുറഞ്ഞത് വ്യോമ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 400 അധികം വിമാനങ്ങളാണ് മൂടൽ മഞ്ഞിനെ തുടർന്ന് വൈകിയത്. ബുധനാഴ്ച വരെ ശൈത്യ തരംഗം
റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിക്ക് വൈപ്പിൻ ബീച്ച് മുതൽ മുനമ്പം വരെ 27 കിലോമീറ്റർ ദൂരത്തിൽ മനുഷ്യചങ്ങല തീർക്കും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കോട്ടപ്പുറം
ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി. കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്. മെഡിക്കല്‍ കോളേജിലെ ചികിത്സയാണാവശ്യമെന്നും ഇത് നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. നേരത്തെ
മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് മണിയെ കാട്ടാന ആക്രമിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉൾവനത്തിൽവെച്ചാണ് കാട്ടാന മണിയെ ആക്രമിച്ചത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കിയ ശേഷം വീട്ടിലേക്ക്
തൃശൂര്‍: പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി. ഒരുമനയൂര്‍ മൂത്തമാവ് മാങ്ങാടി വീട്ടില്‍ സജീവ (56)നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം. 2023 ഏപ്രിലിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്. എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ
തിരുവനന്തപുരം: സ്‌കൂള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുതലായി മുഖ്യമന്ത്രി പിണറായി വിജയന്‍. കലോത്സവ വേദിയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. ഈ സമയത്താണ് തങ്ങളുടെ സ്‌കൂള്‍ മാറ്റരുതെന്നും അവിടെ തന്നെ വേണമെന്നുമുള്ള ആവശ്യം കുട്ടികള്‍ ഉന്നയിച്ചത്.