Home Articles posted by Editor (Page 779)
Kerala News

മറന്നുവെച്ച കണ്ണട എടുക്കാൻ ട്രെയിനിലേക്ക് കയറി, തിരിച്ചിറങ്ങവേ വീണ് കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: ട്രെയിനിനുള്ളിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി തിരിച്ചിറങ്ങവേ ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു ദാരുണ സംഭവം. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. പൂനയിൽ
India News

വീട്ടുജോലിയ്ക്കെത്തിയ ദളിത് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു; ഡിഎംകെ എംഎൽയുടെ മകനും മരുമകൾക്കുമെതിരെ കേസ്

തമിഴ്നാട് ചെന്നൈയിൽ വീട്ടുജോലിയ്ക്കെത്തിയ ദളിത് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ഡിഎംകെ എംഎൽയുടെ മകനും മരുമകൾക്കുമെതിരെ കേസ്. ഏഴുമാസം ക്രൂര പീഡനം തുടർന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ ഡിഎംകെ പല്ലാവരം എംഎൽഎ ഐ കരുണാനിധിയുടെ മകൻ ആൻ്റോ, മരുമകൾ മെർലിൻ എന്നിവർക്കെതിരെ നീലങ്കര വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത
India News

ബലാത്സംഗക്കേസ്: സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമിന് പരോൾ

ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചു. 50 ദിവസത്തേക്കാണ് പരോൾ. നേരത്തെ, 2023 നവംബറിൽ 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 2017ൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ചകേസിലുമാണ് റാം റഹീം ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ
Kerala News

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; 9 വർഷമായി ​ഗാർഹിക പീഡനം അനുഭവിച്ചിരുന്നെന്ന് ബന്ധുക്കൾ

മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്‍റെ ഭാര്യയായ തഹ്ദിലയാണ് മരിച്ചത് .ഗാർഹിക പീഡനത്തിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവിന്‍റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് നിസാറിന്‍റെ പിതാവ് അബുവാണ്
Kerala News

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. 110 മീറ്റർ റോഡാണ്
Kerala News

2000 ലിറ്റർ ഡീസൽ! പൊക്കിയ സ്ഥലം കേട്ട് ഞെട്ടിയത് കേരള പൊലീസ്; ലോക്കൽ അല്ല, ഇത് ‘ഇന്‍റർനാഷണൽ’ മോഷണം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൊണ്ടുവന്ന് ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളിൽ നിന്നും ബാർജുകളിൽ നിന്നും ഡീസൽ ഊറ്റിയ സംഘത്തിലെ നാല് പേർ പിടിയിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. 35 ലിറ്റർ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. മോഷ്ടിച്ച ഇന്ധനം കരയിൽ എത്തിക്കാൻ കൊണ്ടുവന്ന ഫൈബർ ബോട്ടും കടത്താൻ ശ്രമിച്ച പിക്കപ്പ്
Kerala News

റോഡിൽവെച്ച് കണ്ട 13കാരന് പാസ്റ്റർ ‘ടാബ്’ കൊടുത്തു, തുറന്നപ്പോൾ അശ്ലീല ചിത്രം, ലൈംഗിക ഉപദ്രവത്തിന് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് രവീന്ദ്രനാഥ്‌.  ഇയാൾ കവിഞ്ഞ ദിവസം
Kerala News

‘ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ല, ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം’: ടി സിദ്ദിഖ്

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയിൽ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല. അവരെ അറിയില്ല അവരോട്
Kerala News

‘ബെവ്‌കോ ഔട്ട്‌ലെറ്റിൽ സഞ്ചിയുമായി അര്‍ദ്ധരാത്രിയില്‍ കള്ളന്മാർ’; മോഷണശ്രമം പാളി

കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണശ്രമം. സംശയം തോന്നിയ ലോറി ഡ്രൈവര്‍ നൂറില്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്.പൊലീസ് എത്തിയെങ്കിലും കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു അര്‍ദ്ധരാത്രിയില്‍ കളമശേരി ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് സംഭവം. അപരിചിതരായ രണ്ടു പേര്‍ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ നില്‍ക്കുന്നതില്‍
India News Top News

സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടത്തി; പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍

പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി. സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും പിഎംഒ മുന്‍ ജോയിന്റ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍