മാഹി: മാഹിയിൽ വ്യാജ പീഡന പരാതിയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരനെതിരെ വ്യാജ പരാതി നൽകി, ഹോട്ടലുടമയിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണ് പൊലീസ് ഇല്ലാതാക്കിയത്. മാഹിയിലെ ലോഡ്ജിൽ മുറിയെടുത്തത് മുഹമ്മദ് ഇക്ബാൽ എന്ന
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട്
കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് . കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്. റെയിൽവേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന
ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തമാകുന്നതോടെ ജവജീവിതം ദുസഹമായി. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയാകുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം മുമ്പ് ഡൽഹി വിമാനത്താവളം
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുന്നത്. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്
കൊച്ചി: സ്വർണ്ണം കടത്തിയ ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 52 ലക്ഷം രൂപയോളം വില വരുന്ന 929 ഗ്രാം സ്വർണ്ണമാണ് കടത്തിയത്. ദോഹയിൽ നിന്നാണ് ഇവർ എത്തിയത്. കുപ്പിവളകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.
തിരുവനന്തപുരം: വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാനായി കൂടുതൽ ഹ്രസ്വകാല വൈദ്യുതി കരാറുകളിൽ ഏർപ്പെടാനാണ് നീക്കം. ഏപ്രിൽ,മെയ് മാസങ്ങളിൽ
ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചത്. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. എന്നാൽ പണം മടക്കി നൽകാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ എന്ന് ജോഷി പറയുന്നു. രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച
മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോര്‍ട്ടി കോര്‍പ്പ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് എറണാകുളത്തെ സി പി ഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്‍റെ പരാതി. സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജു, ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍,സി വി സായ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്