പാലക്കാട്: പാലക്കാട് വൻ കുഴൽപ്പണ വേട്ട. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരുകോടി 90 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍.മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്‍റെ രഹസ്യ അറകളിൽ
മലപ്പുറം: സ്‌കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ്
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടെ പ്രതികരിച്ച് മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾക്കെതിരായ അതിശക്തമായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുന്ന ഘട്ടമാണിതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇന്നു നടക്കുന്ന മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധത്തിൻ്റേയും പ്രതിരോധത്തിൻ്റേയും ആവേശജനകമായ മാതൃകയാണ് ഡി വൈ എഫ് ഐ
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 81.6 ലക്ഷം രൂപ
കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി കെ എസ് ഇ ബി ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലെ കെ എസ് ഇ ബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ഒരു കുടുംബത്തിനാകെ വലിയ ആശ്വാസം പകര്‍ന്നത്. തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടിൽ വൈദ്യുതി തടസ്സം പരിഹരിക്കാൻ എത്തിയ ലൈൻമാൻമാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും അടുത്ത വീട്ടിലെ സ്ത്രീയുടെ
വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയതായി പരാതി. മലപ്പുറം മൊറയൂർ VHM ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് അരിച്ചാക്കുകൾ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയന്നാണ്
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തവരെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം; ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ പരാതി. റെനി സെബാസ്റ്റ്യന്‍റെ നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർ എന്നാണ് പരാതി. വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനം എന്ന ആരോപണം ഉയർന്നുവെന്ന് പരാതിയില്‍
കോഴിക്കോട്: വടകരയിൽ ലഹരി ഉപയോഗത്തെതുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരം ആളുകള്‍ നോക്കി നില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ തമ്മില്‍ പരസ്പരം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. യുവാക്കള്‍ മയക്കുമരുന്ന് ലഹരി ഉപയോഗിച്ചശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റയൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. പരുക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി