Home Articles posted by Editor (Page 772)
Kerala News

പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27കാരന് തടവും പിഴയും

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 27കാരന് തടവും പിഴയും ശിക്ഷ. പന്ത്രണ്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു 23 വർഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27)
International News

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴിൽ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം കൊണ്ടുവരും

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന്
Kerala News

എസ്എസ്എൽസി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിക്കാൻ പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്.

തിരുവനന്തപുരം: എസ്എസ്എൽസി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിക്കാൻ പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്. ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരുവുകളിൽ ഭിക്ഷയാചിച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനതല പ്രതിഷേധം എറണാകുളത്ത് പ്രസിഡണ്ട് അലോഷി സേവ്യറിൻ്റെ നേതൃത്വത്തിൽ നടക്കും.ചോദ്യപേപ്പർ അച്ചടിക്കാൻ
Kerala News

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്നും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് അനീഷ്യ പറയുന്നത്. ഇന്നലെയാണ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത തൊഴില്‍ പീഡനത്തില്‍ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു തെറ്റും
Kerala News

ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; സാമൂഹികാഘാത പഠനം പൂർത്തിയായി

ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അവസാഘട്ടത്തിൽ. ഭൂമി ഏറ്റെടുക്കാനുള്ള II (1) വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 45 ദിവസത്തിനുള്ളിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ കണക്കെടുപ്പും വില നിർണ്ണയവും പൂർത്തിയാകും. സാമൂഹികാഘാത പഠനം പൂർത്തിയായി. വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചു. വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ്
India News Top News

അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ‌ പ്രവേശിക്കാം

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് യുപി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12.20നും
International News

അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്; ഷിക്കാഗോയിൽ 8 പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എട്ട് പേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടിൽ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച
Kerala News

മഹാരാജാസ് കോളേജ് തുറക്കാന്‍ ചര്‍ച്ച; കാമ്പസില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

എറണാകുളം മഹാരാജാസ് കോളേജ് തുറക്കാന്‍ സര്‍വകക്ഷി യോഗം നാളെ നടക്കും. എസ്എഫ്‌ഐ നേതാവിന് കുത്തേറ്റതിന് പിന്നാലെയാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍
Kerala News

പാലക്കാട് മരമില്ലില്‍ വന്‍ തീപിടുത്തം; നിര്‍ത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു

പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായിലെ മരമില്ലില്‍ വന്‍തീപിടുത്തം. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ താത്കാലികമായി മാറ്റി. തീ പടര്‍ന്നു പിടിച്ചേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷാ മുന്‍കരതല്‍.
Kerala News

‘വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റി’; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍ഗോഡ് കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച് നല്‍കിയെന്ന് കുറ്റപത്രം. ഹോസ്ദുര്‍ഗ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ