തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന് എതിരായ വിമർശനങ്ങൾ ഗവർണർ അതെപടി വായിക്കാൻ തയ്യാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാസപ്പടി വിവാദവും ധനപ്രതിസന്ധിയുമാകും
കട്ടിംഗ് പ്ലയർ കൊണ്ട് യുവാക്കളുടെ പല്ലുകൾ പിഴുതെടുത്ത യുവ ഐപിഎസുകാരനും കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ കീഴുദ്യോഗസ്ഥർക്കുമെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബൽവീർ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്‌റ്റേഷനിലെ മുൻ ഇൻസ്‌പെക്ടർ രാജകുമാരി, കോൺസ്റ്റബിൾമാരായ രാമലിംഗം, ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജമീൻ സിങ്കംപട്ടിയിലെ സൂര്യ എന്നയാൾ
വൈദ്യുതി ബോർഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളുമായി ചെയർമാൻ രംഗത്തുവന്നു. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നാണ് അറിയിപ്പ്. അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുന:പരിശോധിക്കണമെന്നും
വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബിനീഷ് ED ഓഫീസിൽ നിന്ന് മടങ്ങിയെന്നാണ് വിവരം. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാമായിരുന്നു ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതർ അറിയിച്ചിരുന്നു. കേരളത്തിൽ ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി
ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സങ്കീർണതകൾ കാരണം ഹൃദയാഘാതം ഉണ്ടായെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു
അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റർ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ
കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്. 90 മണിക്കൂറോളമാണ്
ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംവിച്ചത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രണ്ടുപേരും
ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. 40 വയസിന് മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് നാല്‍പത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു.ബോക്സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം