വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ
തൊടുപുഴ വെങ്കല്ലൂരിൽ വീണ്ടും KSEBയുടെ കൊള്ള. 2000 രൂപ ബിൽ ലഭിച്ചിരുന്ന ഉപഭോക്താവിന് കിട്ടിയത് 56000 രൂപയുടെ ബിൽ. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ഉയർന്ന തുകയുടെ ബിൽ നൽകിയെന്ന് പരാതി. KSEBയുടെ പിഴവിനെതിരെ ഉപഭോക്താക്കൾ കോടതിയിൽ. ഒരുമാസം മുമ്പാണ് തൊടുപുഴ വെങ്കല്ലൂർ ഭാഗങ്ങളിലുള്ള 300 ഓളം വീട്ടുകാർക്ക് ഉയർന്ന വൈദ്യതി ചാർജ് വന്നത്. 2000 രൂപയുടെ സ്ഥാനത്ത് ലഭിച്ചത് 60000 രൂപയുടെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും ഇതൊന്നും ബോക്സോഫീസിൽ പ്രതിഫലിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ആദ്യദിനം 12 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ ഗ്രോസ് കളക്ഷൻ. ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത്
നവകേരള സദസിൽ കടയ്ക്കാവൂർ സ്വദേശി നൽകിയ പരാതിക്ക് ലഭിച്ചത് വിചിത്ര മറുപടി. തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് സർക്കാരിന്റെ ഫോൺ സന്ദേശം. ഭാര്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നായിരുന്നു പരാതി. മറുപടി ലഭിച്ചത് കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിനാണ്. പ്രതീക്ഷയോടെയാണ് പരാതി നൽകിയതെന്നും സർക്കാർ മറുപടിയിൽ നിരാശയെന്നും സുനിൽകുമാർ പറയുന്നു. അതേസമയം നവകേരള സദസ്സുകളിൽ ഓരോ
മാള: തൃശ്ശൂര്‍ മാള കോട്ടമുറിയിൽ വീട്ടി കയറി സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 23 ന് പുലര്‍ച്ചെയാണ് മാള വലിയപറമ്പ് കോട്ടമുറിയിൽ വടക്കൻ ഇട്ടീരയുടെ വീട്ടിൽ മോഷണം നടന്ന കേസിലാണ് അറസ്റ്റ്. നാലരപ്പവൻ
തിരുവനന്തപുരം: കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട്
മുസാഫർനഗർ: ഉത്തർപ്രദേശിൽ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. യുപിയിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. തനിക്ക് കൂടുതൽ കുട്ടികൾ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്തേഡി സ്വദേശിയായ ഗുൽഷറിനെ (35 ഭാര്യ സാജിദ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് കഴിഞ്ഞദിവസം ബെംഗളൂരുവിലെ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടത്തും മലപ്പുറത്തുമായി അഞ്ച് വിദ്യാർത്ഥികളുൾപ്പെടെ 6 പേർ ഇന്നലെ മുങ്ങി മരിച്ചു. വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളും നിലമ്പൂരിൽ സഹോദരങ്ങളായ രണ്ട് പേരും നാവായിക്കുളത്ത് ഒരാളുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ വെള്ളായണി കായലിന്റെ തിരത്തെ വവ്വാമൂലയിൽ
നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടി.എ, കോർട്ട് കീപ്പർ സുധീഷ് പി.എം എന്നിവർക്കെതിരെയാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിൽ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും