തിരുവനന്തപുരം: ചിരിച്ച മുഖവുമായി ഇനി അവര്‍ ആ കലാലയത്തിന്റെ പടി കടന്ന് ക്ലാസിലേക്ക് എത്തില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ സഹപാഠികളും അധ്യാപകരും. കുളിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം വവ്വാമൂലയില്‍ കായലില്‍ മുങ്ങി മരിച്ച മൂന്ന് യുവാക്കളില്‍ രണ്ടുപേരുടെ
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ
മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഗവര്‍ണറുടെ നിലപാടുകളും അസാധാരണ നടപടികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ചോദ്യങ്ങളും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷിക്കാം. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറുമായി
മലപ്പുറം: വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു.
തിരുവനന്തപുരം: കൊല്ലം നിലമേൽ ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് അരങ്ങേറുന്നത് നാടകീയ രംഗങ്ങൾ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. 10.45 ന് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും
വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ കരടി ഇറങ്ങി. കോടതി വളപ്പിൽ രാത്രി 11 മണിയോടെയാണ് കരടിയെ കണ്ടത്. അതുവഴി വന്ന യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നാലെ, വനംവകുപ്പ് സ്ഥലത്ത് പരിശോധന തുടങ്ങി. പുലർച്ചെ രണ്ടുമണിയോടെ, സുൽത്താൻ ബത്തേരിയിൽ നിന്ന് ഏറെ അകലെയല്ലാത്ത കോളിയാടിയിലും കരടിയെത്തി. കരടി ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുമുണ്ട്.രണ്ടും ഒരു കരടിയാകാനാണ്
മധ്യപ്രദേശ് രേവ ജില്ലയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരുടെ നില ഗുരുതരമാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പാദ്രി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ്
ദില്ലി: ദില്ലി പൊലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസിപി യശ്പാൽ സിംഗിൻ്റെ മക മകൻ ലക്ഷ്യ ചൗഹാൻ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാൻ. എന്നാൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ചൗഹാനെ സുഹൃത്തുക്കൾ കലാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഒരു കനാലിൽ നിന്ന്
തൃശൂരിൽ ഉത്സവത്തിനിടെ ആനയെ നിർത്തുന്നത് സംബന്ധിച്ച് ആനപ്രേമികൾ തമ്മിൽ കൂട്ടയടി.കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറയ്ക്കൽ കാളിദാസൻ തുടങ്ങിയ ആനകൾ ഉത്സവത്തിനുണ്ടായിരുന്നു. ആനകളെ എവിടെ നിർത്തണം എന്നതിനെ സംബന്ധിച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. അടിപിടി മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് സംഘർഷം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക. ലോക്സഭാ മണ്ഡലങ്ങളിലൂടെ