കോട്ടയം: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹതിം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 2022ല്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. ബിജു
കൗൺസിലിങ്ങിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
സുൽത്താൻ ബത്തേരി: വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നൂല്‍പ്പുഴ എസ്എച്ച്ഒ
കോട്ടയം: വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചത്. കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ മാറിയ കുട്ടിയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം
ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശിഖയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടർന്നാണ് നടപടി. വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെൻ്റ് സ്ഥലം പണയപ്പെടുത്തി 2019 ൽ ബാങ്ക്
അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത് എന്ന് ഓർമ്മയുണ്ടോയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു. ഏറ്റവുമൊടുവിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട്
കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
പ്രായോഗികമായി കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രാഷ്ട്രീയമായും ഭരണപരമായും നിയമപരമായും ഇക്കാര്യം സംസ്ഥാനം ഉന്നയിക്കുന്നുണ്ട്. കേന്ദ്രം കേരളത്തിൻറെ ധനകാര്യ വിഷയങ്ങളിൽ രാഷ്ട്രീയമായി ഉൾപ്പടെ ഇടപെടുന്നു എന്ന സംശയം ജനങ്ങളിൽ ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുന്നിൽ കണ്ടാണിത് എന്നും അദ്ദേഹം
സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം. തൃപ്രങ്ങോട് വടകരപ്പറമ്പിൽ വിശ്വനാഥൻ (40) ആണ് മരിച്ചത്. ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്പിലാവ് കൊരട്ടിക്കരയിൽ വെച്ചാണ് സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെന്നും, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചതെന്നത് തനിക്ക് പറയാൻ കഴിയുന്ന കാര്യമല്ല. പ്രത്യേക നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങൾ ഉയരാം. അധികാര സ്ഥാനത്തു ഇരിക്കുന്നവരാണ് അത്